• Thu. Jul 17th, 2025

24×7 Live News

Apdin News

പാലക്കാട് വീണ്ടും നിപ, സ്ഥിരീകരിച്ചത് രോഗം ബാധിച്ച മരിച്ച വ്യക്തിയുടെ മകന്

Byadmin

Jul 16, 2025


പാലക്കാട്: ജില്ലയില്‍ വീണ്ടും നിപ രോഗം സ്ഥിരീകരിച്ചു.കുമരംപുത്തൂര്‍ ചങ്ങലീരിയില്‍ നിപ ബാധിച്ച മരിച്ച വ്യക്തിയുടെ മകനാണ് ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചത്.

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധയിലാണ് 32കാരനായ ഇയാള്‍ക്ക് രോഗമുണ്ടെന്ന് വ്യക്തമായത്. ഇയാളുടെ സാമ്പിള്‍ പൂനെയില്‍ അയച്ച് പരിശോധിക്കും.

ഹൈ റിസ്‌ക് വിഭാഗത്തില്‍ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം.പിതാവ് അവശനായി ആശുപത്രിയില്‍ കഴിഞ്ഞ സമയത്ത് ഒപ്പമുണ്ടായിരുന്നത് ഇയാളാണ്.പാലക്കാട് മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇയാള്‍. ആരോഗ്യനില തൃപ്തികരമെന്നാണ് റിപ്പോര്‍ട്ട്.

പാലക്കാട് നിപ രോഗം ബാധിക്കുന്ന മൂന്നാമത്തേയാളാണ് ഈ യുവാവ്.ആദ്യം ഒരു യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് 58കാരന്‍ നിപ രോഗം ബാധിച്ച് മരിച്ചത്. പ്രാഥമിക, ദ്വിതീയ സമ്പര്‍ക്കപ്പട്ടികകളിലായി പാലക്കാട് ജില്ലയില്‍ 347 പേര്‍ നിരീക്ഷണത്തിലാണ്.



By admin