തിരുവനന്തപുരം : പാല്‍വില ഉടന്‍ കൂട്ടേണ്ടെന്ന് മില്‍മ ബോര്‍ഡ് യോഗത്തില്‍ തീരുമാനം. വിവിധ മേഖല യൂണിയനുകളുടെ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മില്‍മ ഭരണസമിതി യോഗത്തിലാണ് തീരുമാനം.
തിരുവനന്തപുരം, എറണാകുളം, മലബാര്‍ യൂണിയനുകള്‍ വില കൂട്ടാന്‍ ശുപാര്‍ശ ചെയ്തിരുന്നു. പാല്‍വില 60 രൂപയാക്കണമെന്നായിരുന്നു ശുപാര്‍ശ.
കൊഴുപ്പേറിയ പാല്‍ വില്‍ക്കുന്നത് ലിറ്ററിന് 56 രൂപയ്‌ക്കാണ്. 2022 ഡിസംബറിലാണ് ഇതിന് മുന്‍പ് സംസ്ഥാനത്ത് പാല്‍ വില കൂട്ടിയത്.കഴിഞ്ഞ കുറച്ച് മാസങ്ങളായി പാല്‍ വില വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മില്‍മ ബോര്‍ഡ് യോഗം ചേര്‍ന്നത്.