മഹാ കുംഭമേളയ്‌ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ താരമാണ് മൊണാലിസ . ‘സാദ്ഗി’ എന്ന മ്യൂസിക് വീഡിയോയിലൂടെ മൊണാലിസ ആരാധകരെ വളരെയധികം ആകർഷിച്ചു. ഇപ്പോൾ തന്റെ മനോഹരമായ ലുക്കിലൂടെയും അവർ എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുന്നു.
മോണാലിസ എല്ലാ ദിവസവും തന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കിടുന്നുണ്ട്. അടുത്തിടെ മോണാലിസ തന്റെ ഇൻസ്റ്റാഗ്രാമിൽ സാരിയിൽ നിൽക്കുന്ന പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇളം പിങ്ക് നിറത്തിലുള്ള സാരി ധരിച്ച് എടുത്ത ചിത്രങ്ങൾ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. അതേസമയം മോണാലിസ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് ദി ഡയറി ഓഫ് മണിപ്പൂർ .രാജ്കുമാർ റാവുവിന്റെ സഹോദരൻ അമിത് റാവുവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മോണാലിസയെപ്പോലെ അമിതും ഈ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുക. നിരവധി പേരാണ് മൊണാലിസയ്‌ക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത് .
രാമജന്മഭൂമി’, ‘ദ് ഡയറി ഓഫ് വെസ്റ്റ് ബംഗാള്‍’, ‘കാശി ടു കശ്മീര്‍’ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സനോജ് മിശ്ര. അതേസമയം, കുടുംബം അനുവദിക്കുകയാണെങ്കില്‍ സിനിമയിൽ അഭിനയിക്കുമെന്ന് മൊണാലിസ നേരത്തെ വ്യക്തമാക്കിയിരുന്നു. കുംഭ മേളയ്‌ക്കിടെ മാല വില്പനയ്‌ക്കെത്തിയ മൊണാലിസയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു