
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മൊബൈല്‍ നമ്പര്‍ പൊതുഭരണവകുപ്പ് വിച്ഛേദിച്ചു. മുന്നറിയിപ്പിലാതെയാണ് ഇത്.
മുഖ്യമന്ത്രി എന്ന നിലയില്‍ അനുവദിച്ചിരുന്ന നമ്പറാണ് റദ്ദാക്കിയത്.പിണറായി പത്ത് വര്‍ഷമായി ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്.
മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷവും ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ആശയവിനിമയത്തിനും ഇതേ നമ്പര്‍ പിണറായി വിജയന്‍ ഉപയോഗിച്ചിരുന്നു. നമ്പര്‍ വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പ് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. പിണറായി വിജയന്റെ ഓഫീസും ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.