• Sat. Jul 26th, 2025

24×7 Live News

Apdin News

പിതാവ് ഓടിച്ച ഓട്ടോറിക്ഷ കുഴിയില്‍ ചാടിയതിനെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണ ആറുവയസ്സുകാരി മരിച്ചു

Byadmin

Jul 25, 2025



മലപ്പുറം: പിതാവ് ഓടിച്ച ഓട്ടോറിക്ഷ റോഡിലെ കുഴിയില്‍ ചാടിയതിനെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണ ആറുവയസ്സുകാരി മരിച്ചു. വളാഞ്ചേരി പുറമണ്ണൂര്‍ പണിക്കപ്പറമ്പില്‍ ഫൈസലിന്റെ മകള്‍ ഫൈസയാണ് (6) മരിച്ചത്. പുറണ്ണൂര്‍ യു.പി.സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഫൈസലും ഭാര്യയും മകളുമൊത്ത് ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ കണ്ടശേഷം രാത്രി തിരികെ പോകുമ്പോള്‍ തിരൂര്‍ ചമ്രവട്ടം റോഡില്‍ പൂങ്ങോട്ടുകുളത്ത് ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപമാണ് അപകടമുണ്ടായത്്.
മാതാവിന്റെ മടിയിലായിരുന്നു ഫൈസ ഇരുന്നിരുന്നത്. ഓട്ടോറിക്ഷ കുഴിയില്‍ ചാടിയതോടെ കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.സമീപത്തെ ആശുപത്രിയില്‍ പ്രാഥമിക പരിശോധനയക്കുശേഷം വിദഗ്ധ ചികില്‍സയ്‌ക്കായി കോട്ടക്കലിലെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി വൈകി ഫൈസ മരിച്ചു. മാതാവ്: ബള്‍ക്കീസ്. സഹോദരങ്ങള്‍ : ഫാസില്‍, അന്‍സില്‍ പിതാവ് ഫൈസല്‍ ഇന്‍സ്റ്റാള്‍മെന്റ് സാധനങ്ങളുടെ വില്‍പ്പനക്കാരനാണ്.

 

By admin