• Mon. Jul 13th, 2026

24×7 Live News

Apdin News

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

Byadmin

Jul 13, 2026


ബംഗളൂരു: വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് നിയമനം നേടിയെന്ന് തെളിഞ്ഞതോടെ കര്‍ണാടക പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ ശിവശങ്കരപ്പ എസ്. സാഹുക്കറിന്‌റെ മകള്‍ സുമ എസ്. സാഹുക്കറിനെതിരെ ബെംഗളൂരു പോലീസ് കേസെടുത്തു.
കുടുംബ വാര്‍ഷിക വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് സംവരണ ആനുകൂല്യത്തിലാണ് സുമ ജോലി നേടിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു. പിന്നീടു നടത്തിയ പരിശോധനയില്‍ പിതാവ് 2019 മുതല്‍ പിഎസ്സി അംഗവും പിന്നീട് ചെയര്‍മാനുമാണെന്ന് തെളിഞ്ഞു. പ്രതിമാസം 2.05 ലക്ഷത്തോളമാണ് ചെയര്‍മാന്‌റെ ശമ്പളം. തുടര്‍ന്ന് കെപിഎസ്സി അസിസ്റ്റന്റ് സെക്രട്ടറി നല്‍കിയ പരാതിയില്‍ വിധാന്‍ സൗധ പോലീസ് കേസെടുക്കുകയായിരുന്നു.

 

 



By admin