• Sat. Sep 21st, 2024

24×7 Live News

Apdin News

പുതിയ ചീറ്റകളെ കൊണ്ടുവരുന്നതിനായി കെനിയയുടെ അനുമതി കാത്ത് കേന്ദ്രം

Byadmin

Sep 14, 2024


കെനിയയിൽ നിന്ന് പുതിയ ചീറ്റകളെ കൊണ്ടുവരുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രം. കെനിയയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു.

ഗുജറാത്തിലെ ബണ്ണി പുൽമേടുകളിൽ നിർമ്മിക്കുന്ന ബ്രീഡിംഗ് സെൻററിലേക്കുള്ള ചീറ്റകളെയും കെനിയയിൽ നിന്നും കൊണ്ടുവരുമെന്നും ഇൻറർനാഷനൽ ബിഗ് ക്യാറ്റ് അലയൻസ് ഡയറക്ടർ ജനറൽ എസ്.പി യാദവ് പറഞ്ഞു.

ചീറ്റകളെ ഒരു ഭൂഖണ്ഡത്തിൽ നിന്ന് മറ്റൊരു ഭൂഖണ്ഡത്തിലേക്ക് മാറ്റുന്ന പദ്ധതിയുടെ ഭാഗമായി 2022 ൽ നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെയും 2023 ൽ 12 ചീറ്റകളെയുമടക്കം മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക് ഇതുവരെ 20 ചീറ്റകളെയാണ് കൊണ്ടുവന്നത്. ഇതിൽ പ്രായപൂർത്തിയായ മൂന്ന് പെൺ ചീറ്റകളും അഞ്ച് ആൺ ചീറ്റകളും ചത്തിരുന്നു. ഇന്ത്യയിൽ ജനിച്ച പതിനേഴ് കുഞ്ഞുങ്ങളിൽ അഞ്ചെണ്ണം ചാവുകയും 12 എണ്ണം മരണത്തെ അതിജീവിക്കുകയും ചെയ്തു.

മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ചീറ്റകള്‍ ഭൂരിഭാഗവും ചത്തൊടുങ്ങിയിരുന്നു.ഇതിനെ തുടര്‍ന്ന് പ്രതിപക്ഷം കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

By admin