• Wed. Sep 23rd, 2026

24×7 Live News

Apdin News

പൂക്കോട്ടുപാടം മലവെള്ളപ്പാച്ചില്‍; കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി, മരണം ആറായി

Byadmin

Sep 23, 2026


പൂക്കോട്ടുംപാടം: പൂക്കോട്ടുപാടം കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ടി.കെ കോളനി സ്വദേശി സഞ്ചയ് ദാസിന്റെ ഭാര്യ സജിത (26)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍ കാണാതായ മുഴുവന്‍ പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി.

ഭര്‍ത്താവിനൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു സജിത. തുണി അലക്കുന്നതിനിടെയാണ് മലവെള്ളമെത്തിയത്. സഞ്ചയ് ദാസിന് രക്ഷപ്പെടാനായെങ്കിലും സജിതയ്ക്ക് കരപറ്റാനായില്ല. ഓടി കയറാന്‍ ശ്രമിക്കുന്നതിനിടെ ഉരുളന്‍കല്ലില്‍ തട്ടി കാല്‍വഴുതി വീഴുകയായിരുന്നുവെന്ന് സഞ്ചയ് ദാസ് പറഞ്ഞു. ആറുമാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. തിങ്കളാഴ്ച ദിവസം മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും സജിതയെ കണ്ടെത്താനായിരുന്നില്ല.

വണ്ടൂര്‍ പോരൂര്‍ സ്വദേശി സജാദ് (22), കരുവാരക്കുണ്ട് തരിശ് സ്വദേശി സ്രാമ്പിക്കല്‍ അബ്ദു റഹീം (35), വണ്ടൂര്‍ ചേട്ടിയാറമ്മല്‍ കുറുപ്പത്ത് റഫീഖ് (42) തിരൂര്‍ കോട്ട് സ്വദേശി പരണാപറമ്പന്‍ മുഹമ്മദ് കുട്ടി (68), എടരിക്കോട് മങ്ങാടന്‍ അനസ് യൂസുഫ് യാസീന്‍ (28) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.
ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് കോട്ടപ്പുഴയില്‍ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടായത്.







By admin