• Wed. Sep 25th, 2024

24×7 Live News

Apdin News

‘പൂരം കലക്കാന്‍ എഡിജിപിയുടെ ബ്ലൂപ്രിന്റ്; ആര്‍എസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടി; പൊലീസ് അഴിഞ്ഞാടിയിട്ടും ആഭ്യന്തരമന്ത്രി അറിഞ്ഞില്ലേയെന്ന് വിഡി സതീശന്‍

Byadmin

Sep 24, 2024


തൃശൂര്‍ പൂരത്തിന്റെ മൂന്ന് ദിവസം മുന്‍പ് എഡിജിപി ഉണ്ടാക്കിയ പ്ലാന്‍ പ്രകാരമാണ് പൂരം അലങ്കോലപ്പെടുത്തിയതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ഇതിനായി ബ്ലു പ്രിന്റ് ഉണ്ടാക്കിയ ആളാണ് എംആര്‍ അജിത് കുമാര്‍. ഇക്കാര്യം അന്വേഷിക്കുന്നതാകട്ടെ അജിത് കുമാര്‍ തന്നെ. ഇതിലും വലിയ തമാശ ഉണ്ടോയെന്നും വിഡി സതീശന്‍ ചോദിച്ചു. ആര്‍എസ്എസ്- സിപിഎം അവിശുദ്ധ കൂട്ടുകെട്ടിനെതിരെയും ആഭ്യന്തരവകുപ്പിന്റെ ക്രിമിനല്‍ വത്കരണത്തിനെതിരെയും കെപിസിസി ആഹ്വാനപ്രകാരം ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രഖ്യാപിക്കപ്പെട്ട പ്രതിഷേധ കൂട്ടായ്മയുടെ ജില്ലാതല കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് മുന്‍കൂട്ടിയുള്ള കൃത്യമായ ആസൂത്രണത്തോടെയെന്ന് വി ഡി സതീശന്‍ പറഞ്ഞു.
കേരളത്തില്‍ സിപിഐഎം – ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ട്. ബിജെപിയുടെ സംഘടന ചുമതലയുള്ള നേതാവിനെ മുഖ്യമന്ത്രിയും ഇപി ജയരാജനും കാണുന്നത് എന്തിനാണെന്ന് വി ഡി സതീശന്‍ ചോദിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കരുവന്നൂരില്‍ ഇഡിയെ കണ്ടിട്ടില്ല. എല്ലാ ആരോപണങ്ങളിലും പ്രതിക്കൂട്ടിലാകുന്നത് മുഖ്യമന്ത്രിയും സിപിഎമ്മുമാണ്. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ ഭിന്നിപ്പിച്ച് വോട്ട് നേടാന്‍ ശ്രമിച്ചു.

പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ പകുതി മാത്രം അന്വേഷിക്കാമെന്നാണ് നിലപാട്. ശശിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നില്ല. സര്‍ക്കാരിന്റേത് ഇരട്ടത്താപ്പ് ആണ്. ആരോപണ വിധേയന്‍ തന്നെ അന്വേഷണം നടത്തുകയാണ്. എഡിജിപി എന്തിനാണ് ആര്‍എസ്എസ് നേതാക്കളെ കാണുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ആര്‍എസ്എസ് നേതാക്കളെ കണ്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ വേണ്ടിയാണിത്.

ബിജെപിയെ സഹായിക്കാം. ഇങ്ങോട്ട് ഉപദ്രവിക്കരുത് എന്നാണ് പിണറായിയുടെ നിലപാട്. പൂരം കലക്കിയതില്‍ അന്വേഷണം നടക്കുന്നില്ല എന്ന മറുപടി പൊലീസ് നല്‍കി. അതിന് പിന്നാലെ റിപ്പോര്‍ട്ട് നല്‍കി. പൊലീസ് പൂരനഗരിയില്‍ അഴിഞ്ഞാടിയിട്ടും ആഭ്യന്തര മന്ത്രി അറിഞ്ഞില്ലെ. എല്ലാവരും അറിഞ്ഞാണ് പൂരം കലക്കിയത്. സുരേഷ് ഗോപിയെ പൊലീസ് ആംബുലന്‍സില്‍ എത്തിച്ചുവെന്നും വി ഡി സതീശന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു.

By admin