കൊച്ചി : പെരിയാര്‍ മലിനമാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി.പെരിയാര്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
സംയോജിത നദീതട പരിപാലനത്തിന് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.എന്നാല്‍ പെരിയാര്‍ സംരക്ഷണം പ്ലാനില്‍ മാത്രം ഒതുങ്ങരുത് എന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
മുഖ്യമന്ത്രി ചെയര്‍മാനായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പെരിയാറിനായി പ്രത്യേക കര്‍മ്മ പദ്ധതി തയാറാക്കിയിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നുണ്ട്.
പെരിയാറിലെ ജീവനുകളും സംരക്ഷിക്കപ്പെടണം. അത്തരം നടപടികളിലേക്കും കടക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കും.