• Fri. Sep 20th, 2024

24×7 Live News

Apdin News

പൊറുക്കാനാവാത്ത പാപം ! മറ്റു മതങ്ങളിൽ നിന്നുള്ളവർ ദേവസ്ഥാനം ബോർഡിൽ ; തിരുപ്പതി ലഡ്ഡു വിവാദത്തിൽ വൈഎസ്ആർസിപിയെ കടന്നാക്രമിച്ച് ബിജെപി 

Byadmin

Sep 20, 2024


കൊച്ചി : തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നത് പൊറുക്കാനാവാത്ത പാപമാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ ബന്ദി സഞ്ജയ്. ഇതിന് കാരണക്കാരയവർക്കെതിരെ അന്വേഷണം നടത്തി നിയമപരമായി നേരിട്ട് കർശന നടപടിയെടുക്കണമെന്ന് ആന്ധ്രാപ്രദേശ് സർക്കാരിനോട് അദ്ദേഹം അഭ്യർത്ഥിച്ചു.

മുൻ വൈഎസ്ആർസിപി സർക്കാരിന്റെ കാലത്ത് തിരുമല തിരുപ്പതി ദേവസ്ഥാനം ബോർഡിൽ മറ്റ് മതങ്ങളിൽ നിന്നും നിരീശ്വരവാദികളിൽ നിന്നുമുള്ള ഏതാനും പേരെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുമല ലഡ്ഡു വളരെ വിശുദ്ധ പ്രസാദമായി കണക്കാക്കപ്പെടുന്നു.

എന്നാൽ മുൻ സർക്കാർ ചെയ്തത് മാപ്പർഹിക്കാത്ത പാപമാണ്. മുൻ സർക്കാരിന്റെ കാലത്ത് തിരുമല തിരുപ്പതി ദേവസ്ഥാനം ബോർഡിൽ മറ്റ് മതങ്ങളിൽ നിന്നുള്ള കുറച്ച് ആളുകളെ ഉൾപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത്. ഉടൻ തന്നെ അന്വേഷണം നടത്തണമെന്നും കർശന നടപടിയെടുക്കണമെന്നും ആന്ധ്രാപ്രദേശ് സർക്കാരിനോട് താൻ അഭ്യർത്ഥിക്കുന്നതായി ബിജെപി നേതാവ് പറഞ്ഞു.

നേരത്തെ ബിജെപി നേതാവും മുൻ ടിടിഡി ബോർഡ് അംഗവുമായ ഭാനുപ്രകാശ് റെഡ്ഡി തിരുപ്പതി പ്രസാദമായ മധുരപലഹാരങ്ങളിൽ മൃഗങ്ങളുടെ കൊഴുപ്പ് ഉപയോഗിച്ചുവെന്നാരോപിച്ചതിനെ അപലപിച്ചു രംഗത്തെത്തിയിരുന്നു. മുൻ മുഖ്യമന്ത്രി ജഗൻ മോഹന്റെ നേതൃത്വത്തിലുള്ള മുൻ വൈഎസ്ആർസിപി സർക്കാരിനെതിരെ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ജഗൻ മോഹൻ റെഡ്ഡിയുടെ കാലത്ത് 2019 മുതൽ 2024 വരെ ടിടിഡി ശുദ്ധമായ പശുവിൻ നെയ്യ് ഉപയോഗിച്ചാണ് ലഡു തയാറാക്കിയത് എന്നാൽ അതിൽ സസ്യ എണ്ണയും മൃഗക്കൊഴുപ്പും കലർന്നതായി തങ്ങൾക്ക് റിപ്പോർട്ട് ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുമലയുടെ ചരിത്രത്തിൽ സംഭവിച്ചത് വളരെ മോശമായ കാര്യമാണ്. തങ്ങൾക്ക് വളരെ സങ്കടമുണ്ടെന്നും ഈ വിഷയത്തെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. കൂടാതെ ജഗൻ മോഹൻ റെഡ്ഡിയുടെ സർക്കാർ ഹിന്ദു തീർത്ഥാടകരുടെ പ്രത്യേകിച്ച് ബാലാജിയുടെ ഭക്തരുടെ വികാരത്തെ തകർക്കാൻ ആഗ്രഹിച്ചുവെന്നും ജഗൻ മോഹൻ റെഡ്ഡി, തിരുമല തിരുപ്പതി ദേവസ്ഥാനം ചെയർമാൻ ഭൂമന കരുണാകർ റെഡ്ഡി എന്നിവർക്കെതിരെയാണ് തങ്ങൾ പരാതി നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ബുധനാഴ്ച ഞെട്ടിക്കുന്ന ആരോപണം ഉന്നയിച്ചത്. “തിരുമലയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രം ഞങ്ങളുടെ ഏറ്റവും പവിത്രമായ ക്ഷേത്രമാണ്. തിരുപ്പതി പ്രസാദത്തിൽ ജഗൻ ഭരണകൂടം നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. കോടിക്കണക്കിന് ഭക്തരുടെ മതവികാരം മാനിക്കാത്ത വൈഎസ്‌ ജഗനും വൈഎസ്ആർസി പാർട്ടി സർക്കാരിനേയും കുറിച്ച് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു” – അദ്ദേഹം പോസ്റ്റിൽ കുറിച്ചു.



By admin