• Sun. Sep 20th, 2026

24×7 Live News

Apdin News

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

Byadmin

Sep 20, 2026


കൊല്ലം:കരുനാഗപ്പള്ളിയില്‍ പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയാണ് ആക്രമണം നടത്തിയത്. എസ്‌ഐയ്‌ക്ക് ഗുരുതര പരിക്കേറ്റു. അടൂര്‍ എസ്‌ഐ ജിനുവിനും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്.

വധശ്രമ കേസില്‍ പ്രതിയായ റെജിനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. അക്രമികളില്‍ ഒരാള്‍ ചുടുകട്ട ഉപയോഗിച്ച് എസ്‌ഐയുടെ തലയ്‌ക്കടിച്ചു. സംഭവത്തില്‍ കരുനാഗപ്പള്ളി സ്വദേശികളായ റെജിന്‍, രേഷ്മ, രമ്യ, ഹര്‍ഷ എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തു.

 



By admin