• Wed. Nov 25th, 2026

24×7 Live News

Apdin News

പ്രത്യേകിച്ച് മറ്റൊരു പദ്ധതിയും മനസ്സിൽ ഉണ്ടായിരുന്നില്ല: ഇരട്ട സെഞ്ച്വറിക്ക് പിന്നാലെ വൈഭവ്

Byadmin

Nov 25, 2026


2026 ഏഷ്യ കപ്പ് റൈസിംഗ് സ്റ്റാർസിൽ യു.എ.ക്കെതിരെ ഇരട്ട സെഞ്ച്വറി നേടി തിളങ്ങിയതിന് പിന്നാലെ തന്റെ ഈ മികച്ച ഇന്നിങ്സിനെ കുറിച്ച് വൈഭവ് സൂര്യവംശി സംസാരിച്ചു. മത്സരത്തിൽ പ്രത്യേകിച്ച് ഒരു പദ്ധതിയും ഉണ്ടായിരുന്നില്ല എന്നാണ് മത്സരശേഷം വൈഭവ് വെളിപ്പെടുത്തിയത്.

“കഴിഞ്ഞ രണ്ട് മത്സരങ്ങളിലും എനിക്ക് നല്ല തുടക്കം ലഭിച്ചെങ്കിലും അത് വലിയ ഇന്നിംഗ്സാക്കി മാറ്റാൻ സാധിച്ചില്ല. അതിനാൽ ഈ മത്സരത്തിൽ തുടക്കത്തിൽ സമയം എടുത്തു കളിക്കാൻ ആയിരുന്നു തീരുമാനം. എന്നാൽ ഒന്നോ രണ്ടോ പന്തുകൾ നേരിട്ടപ്പോൾ ബൗളർമാർക്ക് പിച്ചിൽ നിന്ന് വലിയ സഹായം ലഭിക്കുന്നില്ല എന്ന് മനസ്സിലായി.

അതോടെ എന്റെ ശൈലിയിൽ കളിക്കാൻ തീരുമാനിച്ചു. പ്രത്യേകിച്ച് മറ്റൊരു പദ്ധതിയും മനസ്സിൽ ഉണ്ടായിരുന്നില്ല പിച്ച് ബൗളർമാർക്ക് അനുകൂലം ആണെങ്കിൽ ക്ഷമയോടെ കളിച്ച് കൂടുതൽ സമയം ക്രീസിൽ നിൽക്കാനായിരുന്നു ഉദ്ദേശം. എന്നാൽ ബാറ്റിങ്ങിന് അനുകൂലമായിരുന്നു. പന്ത് ബാക്ക് നന്നായി വന്നതിനാൽ എന്റെ സ്വാഭാവിക കളി പുറത്തെടുക്കാൻ ശ്രമിച്ചു” വൈഭവ് സൂര്യവംശി മത്സരശേഷം പറഞ്ഞു.

യു.എ.ഇക്കെതിരെ ഇന്ത്യ 6 വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 249 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ വൈഭവിന്റെ കരുത്തിൽ ഇന്ത്യ വിജയം പിടിച്ചെടുത്തു. 53 പന്തുകളിൽ നിന്നും 204 റൺസ് അടിച്ചെടുത്താണ് സൂര്യവംശി വെടിക്കെട്ട് ഇന്നിങ്‌സ് നടത്തിയത്. 28 കൂറ്റൻ സിക്സുകളും 7 ഫോറുകളും അടങ്ങുന്നതാണ് വൈഭവിന്റെ പ്രകടനം.







By admin