• Wed. Nov 25th, 2026

24×7 Live News

Apdin News

ബ്രഹ്മോസും ബ്രഹ്മാവും ഇന്ത്യയുടെ ശക്തിയെന്ന് തിങ്ക് ടാങ്ക് റിപ്പോര്‍ട്ട്

Byadmin

Nov 25, 2026



ന്യൂദല്‍ഹി:  ബ്രഹ്മോസ് മിസൈല്‍ ആയുധശക്തിയില്‍ ഇന്ത്യയ്‌ക്ക് കരുത്ത് പകരുമ്പോള്‍ ബ്രഹ്മാവ് എന്ന ഇന്ത്യന്‍ ദര്‍ശനത്തിലെ സങ്കല്‍പം ഇന്ത്യയെ സാംസ്കാരികമായി കരുത്തുറ്റതാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയൻ തിങ്ക് ടാങ്കായ ‘ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ’ (Lowy Institute) 2026-ലെ ഏഷ്യ പവർ ഇൻഡക്‌സ് (Asia Power Index) ആണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയായ ‘ബ്രഹ്മോസ്’ മിസൈലുകളും, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ‘ബ്രഹ്മാവിന്റെ’ സാംസ്കാരിക സ്വാധീനവുമാണ് ഇന്ത്യയെ ഏഷ്യൻ മേഖലയില്‍ കൂടുതല്‍ കരുത്തരാക്കി മാറ്റുന്നതായി റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയൻ തിങ്ക് ടാങ്കായ ‘ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ’ (Lowy Institute) 2026-ലെ ഏഷ്യ പവർ ഇൻഡക്‌സ് (Asia Power Index) പ്രകാരം, 2018-ല്‍ സൂചിക ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അന്തരത്തിലേക്ക് ചൈനയും ഇന്ത്യയും തമ്മിലുള്ള ശക്തിവ്യത്യാസം ചുരുങ്ങിയിരിക്കുകയാണ്.

പ്രതിരോധ ശൃംഖലകളിലും സാംസ്കാരിക സ്വാധീനത്തിലും ഇന്ത്യ കൈവരിച്ച മുന്നേറ്റം ചൈനയുടെ മേധാവിത്വത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സൂചികയില്‍ 40.5 പോയിന്റോടെ ഇന്ത്യ മൂന്നാം സ്ഥാനം നിലനിർത്തിയപ്പോള്‍, 78.9 പോയിന്റോടെ അമേരിക്ക ഒന്നാമതും 73.6 പോയിന്റോടെ ചൈന രണ്ടാമതുമാണ്.ചൈന പോയിന്റ് നിലയില്‍ മുന്‍പിലാണെങ്കിലും ദക്ഷിണ-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ പ്രതിരോധ സഹകരണമാണ് ഇന്ത്യയ്‌ക്ക് ഭാവിയില്‍ കരുത്തേകുക.

By admin