• Wed. Nov 25th, 2026

24×7 Live News

Apdin News

ഡബിൾ സെഞ്ച്വറിയിൽ ഇന്ത്യയും ‘സെഞ്ച്വറി’ അടിച്ചു; ചരിത്രനേട്ടം പിറന്നു

Byadmin

Nov 25, 2026


ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർസ് 2026ലെ ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ വൈഭവ് സൂര്യവംശിയുടെ ഡബിൾ സെഞ്ച്വറി കരുത്തിൽ യു.എ.ഇക്കെതിരെ ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 249 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ വൈഭവിന്റെ കരുത്തിൽ ഇന്ത്യ വിജയം പിടിച്ചെടുത്തു.

മത്സരത്തിൽ തുടക്കം മുതലേ തകർത്തടിച്ച വൈഭവ് അനായാസമാണ് സെഞ്ച്വറി തികച്ചത്. വെറും 28 പന്തുകളിൽ നിന്നുമാണ് താരം മൂന്നക്കം കടന്നത്. സെമിഫൈനൽ പ്രവേശനം ഉറപ്പാക്കാൻ വിജയം അനിവാര്യമായ മത്സരത്തിൽ ഇന്നിംഗ്സ് വൈഭവ് തുടക്കം മുതൽ യു.എ.ഇ ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു.

53 പന്തുകളിൽ നിന്നും 204 റൺസ് അടിച്ചെടുത്താണ് സൂര്യവംശി വെടിക്കെട്ട് ഇന്നിങ്‌സ് നടത്തിയത്. 28 കൂറ്റൻ സിക്സുകളും 7 ഫോറുകളും അടങ്ങുന്നതാണ് വൈഭവിന്റെ പ്രകടനം.

മത്സരത്തിൽ ലിസ്റ്റ് എ ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 റൺസ് പൂർത്തിയാക്കുന്ന ടീമെന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി. മത്സരം തുടങ്ങി വെറും 5 ഓവർ പിന്നിട്ടപ്പോഴേക്കും ഇന്ത്യ 100 റൺസ് കടന്നിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 249 റൺസാണ് നേടിയത്. 144 പന്തിൽ 12 ഫോറുകളും 4 സിക്സറുകളും സഹിതം 130 റൺസെടുത്ത പരിചയസമ്പന്നനായ താരം ഹർപ്രീത് സിംഗ് ഭാട്ടിയയുടെ സെഞ്ചുറിയാണ് യു.എ.ഇയ്ക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ഏഥൻ ഡിസൂസ (25), മുഹമ്മദ് ഷഹ്ദാദ് (28), ക്യാപ്റ്റൻ ബേസിൽ ഹമീദ് (36) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.







By admin