• Thu. Sep 3rd, 2026

24×7 Live News

Apdin News

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

Byadmin

Sep 3, 2026


മുംബൈ: പ്രഥമ ഐസിസി വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഭാരതം വേദിയാകും. അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ടൂര്‍ണമെന്റിന്റെ ആതിഥേയത്വ ചുമതല ഔദ്യോഗികമായി ഭാരതത്തിന് കൈമാറി. മുന്‍പ് ശ്രീലങ്കയിലായിരുന്നു മത്സരങ്ങള്‍ നടത്താന്‍ നിശ്ചയിച്ചിരുന്നതെങ്കിലും അവിടുത്തെ ഭരണ,സാമ്പത്തിക പ്രതിസന്ധികളും ക്രിക്കറ്റ് ബോര്‍ഡിലെ അനിശ്ചിതത്വങ്ങളും കാരണം ശ്രീലങ്കയ്‌ക്ക് ആതിഥേയത്വ പദവി നഷ്ടമാവുകയായിരുന്നു.

വരുന്ന ഫെബ്രുവരി 14 മുതല്‍ 28 വരെ മുംബൈ, വഡോദര എന്നീ നഗരങ്ങളിലെ പ്രധാന സ്‌റ്റേഡിയങ്ങളിലാകും ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ നടക്കുക. സപ്തംബര്‍ ഒന്നോടു കൂടി ഐസിസി ബോര്‍ഡ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കൂ. ആറ് ടീമുകളാണ് ടൂര്‍ണമെന്റിനുള്ളത്. ഭാരതത്തിന് പുറമെ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവയാണ് മറ്റ് അഞ്ച് ടീമുകള്‍. ട്വന്റി20 ഫോര്‍മാറ്റിലായിരിക്കും മത്സരങ്ങള്‍. ആറ് ടീമുകലും പരസ്പരം പോരടിക്കുന്ന റൗണ്ട് റോബിന്‍ സംവിധാനത്തിലുള്ള പ്രാഥമിക പോരാട്ടത്തില്‍ നിന്നും പോയിന്റ് അടിസ്ഥാനത്തില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ ഫൈനലിലെത്തി കിരീടത്തിനായി പൊരുതുന്ന തരത്തിലാണ് ടൂര്‍ണമെന്റ് ഫോര്‍മാറ്റ്. ഇതോടെ ലോകകപ്പ് കഴിഞ്ഞാല്‍ വനിതാ ക്രിക്കറ്റില്‍ ഏറ്റവും വലിയ ടൂര്‍ണമെന്റായി ഐസിസി ചാമ്പ്യന്‍സ് ട്രോഫി മാറും. 1998 മുതല്‍ പുരുഷ ക്രിക്കറ്റില്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി നടന്നുവരുന്നുണ്ട്. ഏറ്റവും ഒടുവില്‍ ജേതാക്കളായത് ഭാരതം(2025) ആണ്.

വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമുകള്‍ മാറ്റുരയ്‌ക്കുന്ന പോരാട്ടത്തിന് ഭാരതത്തിന്റെ കളിമണ്ണില്‍ വീണ്ടും കളമൊരുങ്ങുന്നത് കായികപ്രേമികള്‍ക്ക് ആവേശം പകരും. വേദികള്‍ തയ്യാറാക്കുന്നതിനും ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിനുമുള്ള നടപടികള്‍ ബിസിസിഐ ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ പ്രമുഖ വനിതാ താരങ്ങള്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റ് ഭാരതത്തിലെ വനിതാ ക്രിക്കറ്റിന്റെ ജനപ്രീതി ഇനിയും ഉയര്‍ത്താന്‍ സഹായിക്കും.



By admin