• Fri. Aug 7th, 2026

24×7 Live News

Apdin News

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

Byadmin

Aug 6, 2026


തിരുവനന്തപുരം: ഐടിഐക്കാര്‍ക്കും ഇനി ബിരുദ പ്രവേശനം ലഭിക്കും. പ്ലസ് ടു വേണമെന്ന മാനദണ്ഡം മാറ്റി സംസ്ഥാന സര്‍ക്കാര്‍. ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവര്‍ക്കും സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനം നേടാമെന്ന ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് ബിരുദ കോഴ്‌സിന്റെ രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രി ലഭിക്കും. ഏതു കോഴ്‌സുകളും തിരഞ്ഞെടുക്കാം. നാഷണല്‍ ക്രെഡിറ്റ് ഫ്രെയിംവര്‍ക്ക് അഥവാ എന്‍സിആര്‍എഫ് അടിസ്ഥാനമാക്കിയുള്ള ഉത്തരവ് അടുത്ത അധ്യയന വര്‍ഷം നിലവില്‍ വരും .
തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം കുറയ്‌ക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിനുള്ള അവസരങ്ങള്‍ സുഗമമാക്കാനുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പറയുന്നു.

 

 



By admin