• Sat. Oct 3rd, 2026

24×7 Live News

Apdin News

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ സൂപ്പർതാരം

Byadmin

Oct 3, 2026


ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ചഹൽ വിരമിക്കൽ തീരുമാനം ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്. ഏകദിനം, ടി-20 ഫോർമാറ്റുകളിൽ തുടരുമെന്നും ചഹൽ വ്യക്തമാക്കി.

ലോർഡ്‌സിൽ മിഡിൽസെക്‌സിനെതിരെയുള്ള കൗണ്ടി ചാമ്പ്യൻഷിപ്പ് ഡിവിഷൻ രണ്ടിൽ നോർത്താംപ്ടൺഷെയറിന് വേണ്ടിയാണ് ചഹൽ തന്റെ അവസാനത്തെ ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത്. അവസാന മത്സരത്തിൽ രണ്ട് വിക്കറ്റുകളാണ്‌ താരം വീഴ്ത്തിയത്.

49 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നും 148 വിക്കറ്റുകളാണ്‌ താരം നേടിയിട്ടുള്ളത്. റെഡ് ബോൾ ഫോർമാറ്റിൽ നിന്നും വിടവാങ്ങിയെങ്കിലും താരം മറ്റ് രണ്ട് ഫോർമാറ്റുകളിൽ തുടരും.







By admin