
സാന്റ ക്ലാര: ആതിഥേയരായ അമേരിക്കയുടെ ലോകകപ്പ് ഫുട്ബോള്‍ റൗണ്ട് ഓഫ് 32 മത്സരം നാളെ വെളുപ്പിന് 5.30ന്. ബോസ്നിയ ആണ് എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ട് മത്സരങ്ങളിലും തകര്‍പ്പന്‍ ജയം നേടിയാണ് അമേരിക്ക നോക്കൗട്ട് ബെര്‍ത്ത് ഉറപ്പാക്കിയത്. ഗ്രൂപ്പ് ഡിയില്‍ പരാഗ്വേയെ നേരിട്ട് 4-1ന്റെ വിജയത്തോടെ തുടങ്ങിയ അവര്‍ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയെ 2-0ന് കീഴടക്കി. മൂന്നാം മത്സരത്തില്‍ പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് തുര്‍ക്കിയുമായി ഏറ്റുമുട്ടാനിറങ്ങിയത്. 2-3ന് തുര്‍ക്കിയോട് തോറ്റു. പക്ഷെ ആറ് പോയിന്റ് നേട്ടവുമായി ഗ്രൂപ്പ് ജേതാക്കളായാണ് രണ്ടാം റൗണ്ടിലെത്തുന്നത്.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ കാനഡയെ സമനിലയില്‍ തളയ്‌ക്കായതാണ് ബോസ്നിയ ഗ്രൂപ്പ് ഘട്ടത്തില്‍ കൈവരിച്ച വലിയ നേട്ടം. രണ്ടാം മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് 1-4ന് പരാജയം സമ്മതിച്ചു. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ഖത്തറിനെ 3-1ന് തകര്‍ത്ത് നോക്കൗട്ട് യോഗ്യത ഉറപ്പാക്കുകയായിരുന്നു.