• Fri. Jun 5th, 2026

24×7 Live News

Apdin News

ഫിഫ ലോകകപ്പ് 2026: പ്രൗഢിയോടെ ഉദ്ഘാടന ചടങ്ങ്

Byadmin

Jun 5, 2026


ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന ചടങ്ങ് വലിയ പ്രൗഢമാര്‍ന്നതാക്കിമാറ്റാന്‍ ആധികൃതര്‍. മെഗാ ആല്‍ബം അടക്കമുള്ളവയാണ് സജ്ജമാക്കിയിരിക്കുന്നത്. പോപ്പ് ഗായിക ഷക്കീറ, ടൈല എന്നിവരുള്‍പ്പെടുന്നവര്‍ക്കായി മള്‍ട്ടി ട്രാക്ക് മ്യൂസിക് പ്രോജക്ടുകളാണ് തയ്യാറാക്കുന്നത്. മൂന്ന് വേദികളിലായി നടക്കുന്ന ഉദ്ഘാടന ചടങ്ങിന് വൈവിധ്യത്തിലൂന്നിയ തീം ആണ് അവതരിപ്പിക്കുക. ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിക്കാനുള്ള ആല്‍ബത്തിന്റെ പട്ടിക ഇന്നലെ പുറത്തുവിട്ടു. സംഗീതത്തിന്റെ ആഗോള തലത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ അണിനിരക്കുന്ന ഗ്രാന്‍ഡ് സെറിമണിയായിരിക്കും നടക്കുകയെന്ന് ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്റിനോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചു. ഫുട്‌ബോളിനും സംഗീതത്തിനും രാജ്യാതിര്‍ത്തികളെ ഭേദിക്കുന്ന മാസ്മരിക ശക്തിയുണ്ടെന്ന് ഇന്‍ഫാന്റീനോ കുറിച്ചിട്ടുണ്ട്. ലോകകപ്പിനായി ഇത്രയും പ്രഗല്‍ഭമതികളായ താരങ്ങള്‍ മുന്നോട്ട് വന്നതില്‍ വലിയ നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഫുട്‌ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പ് ടൂര്‍ണമെന്റാണ് ഇത്തവണ ഒരുങ്ങുന്നത്. 48 ടീമുകളാണ് പങ്കെടുക്കുക. ഫൈനല്‍ ഉള്‍പ്പെടെ 104 മത്സരങ്ങളാണ് നടക്കുക. ഇതില്‍ 72 മത്സരങ്ങള്‍ പ്രാഥമിക റൗണ്ടിലും തുടര്‍ന്ന് നോക്കൗട്ടില്‍ 32 മത്സരങ്ങളുമായിരിക്കും നടക്കുക ഫൈനലിന് മുമ്പായുള്ള ലൂസേഴ്‌സ് ഫൈനലും ഇതില്‍ ഉള്‍പ്പെടും. നാല് ടീമുകള്‍വീതമുള്ള 12 ഗ്രൂപ്പുകളാണ് പ്രാഥമിക റൗണ്ടില്‍ കളിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി മൂന്ന് രാജ്യങ്ങളില്‍ കളിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ലോകകപ്പിനുണ്ട്. അമേക്കയില്‍ 11ഉം മെക്‌സിക്കോയില്‍ മൂന്നും കാനഡയില്‍ രണ്ടും വേദികളിലായി 16 വേദികളിലാണ് മത്സരങ്ങള്‍ നടക്കുക.



By admin