• Sun. Jul 27th, 2025

24×7 Live News

Apdin News

ഫിലിം പ്രൊഡ്യൂസര്‍ അസോസിയേഷന്‍ പ്രസിഡന്റ പദവിയിലേക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസ് , എത്തിയത് പര്‍ദ്ദ ധരിച്ച്

Byadmin

Jul 27, 2025



കൊച്ചി: നിര്‍മാതാക്കളുടെ സംഘടന ഫിലിം പ്രൊഡ്യൂസര്‍ അസോസിയേഷന്‍ പ്രസിഡന്റ് പദവിയിലേക്ക് മത്സിക്കുമെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് . പര്‍ദ ധരിച്ചാണ് സാന്ദ്ര പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. ചില ആളുകളുടെ തുറിച്ചു നോട്ടം ഒഴിവാക്കാനാണ് ഈ വേഷത്തിലെത്തിയതെന്നും സാന്ദ്ര പറഞ്ഞു.

സിനിമാരംഗത്തെ ഏറ്റവും ശക്തമായ സംഘടനയാണ് ഫിലിം പ്രൊഡ്യൂസര്‍ അസോസിയേഷനെന്നും താന്‍ പ്രസിഡന്റായി മത്സരിച്ചു വിജയിച്ചാല്‍ നിര്‍മാതാക്കളുടെയും സിനിമാമേഖലയുടെയും ഗുണകരമായ മാറ്റത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു. തന്റെ നിലപാടിന്റെ ഭാഗവും കൂടിയായിട്ടാണ് മത്സരിക്കുന്നത്.

നിര്‍മാതാക്കളുടെ സംഘടന പതിറ്റാണ്ടുകളായിട്ടു കുറച്ചുപേരുടെ കുത്തകയാണ്. സംഘടനയെ കുറച്ചുപേര്‍ അവരുടെ ലാഭത്തിനു വേണ്ടി മാത്രം ഉപയോഗിക്കുമ്പോള്‍ മറ്റു നിര്‍മാതാക്കള്‍ക്ക് അതില്‍ ഗുണം ഉണ്ടാകുന്നില്ല. മാത്രമല്ല ഇത് പരോക്ഷമായി വ്യവസായത്തെ മുഴുവനായി ബാധിക്കുന്നുണ്ട്. ഇപ്പോള്‍ കഴിഞ്ഞ കുറെ മാസങ്ങളില്‍ ഇവര്‍ സിനിമയുടെ ലാഭ നഷ്ട കണക്കുകള്‍ പുറത്തുവിട്ടു. അതൊരു വമ്പന്‍ പരാജയമായിരുന്നു. ഇത് അസോസിയേഷന്റെ പരാജയമാണ്. അത് അവര്‍ക്ക് നിര്‍ത്തേണ്ടി വന്നു. താരങ്ങള്‍ക്ക് മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ടവരല്ല നിര്‍മ്മാതാക്കളെന്ന് സാന്ദ്ര പറഞ്ഞു.

By admin