ന്യൂയോര്‍ക്ക്: ഫുട്ബോള്‍ ലോകകപ്പിന് ആവേശം പകരാന്‍ വീണ്ടും പോപ് ഗായിക ഷക്കീറ.ഷക്കീറ ഒരുക്കുന്ന ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ‘ദായ് ദായുടെ ടീസര്‍ പുറത്ത് വിട്ടു.
പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഉളള കമോണ്‍, ലെറ്റ്സ് ഗോ എന്നൊക്കെയാണ് ദായ് ദായ് എന്ന ഇറ്റാലിയന്‍ വാക്കിന്റെ അര്‍ഥം.നൈജീരിയന്‍ ഗായകന്‍ ബര്‍ണ ബോയ്‌ക്കൊപ്പമാണ് പാട്ടൊരുക്കിയത്. ഷക്കീറയുടെ മാസ്മരിക ശബ്ദവും ചടുലമായ നൃത്തച്ചുവടുകളും ദായ് ദായുടെ ഹൈലൈറ്റാണ്.
2010ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിനായി ഷക്കീറ ഒരുക്കിയ വക്കാ വക്കാ ഗാനം തരംഗം സൃഷ്ടിച്ചിരുന്നു. 2014ലെ ബ്രസീലിയന്‍ ലോകകപ്പിനോട് അനുബന്ധിച്ച് ഷക്കീറ ഇറക്കിയ ലാ ലാ ലാ ഗാനം അന്നത്തെ ഔദ്യോഗിക ഗാനത്തേക്കാളും ഹിറ്റായിരുന്നു.
ദായ് ദായ്യുടെ പൂര്‍ണരൂപം 14ന് പുറത്തിറക്കുമെന്നാണ് ഷക്കീറ സമൂഹമാധ്യമത്തില്‍ അറിയിച്ചത്.