കൊച്ചി: കോഴിക്കോട് താമരശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചു പൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിനുള്ള സ്റ്റേ നീട്ടി . ഈ മാസം 20 വരെയാണ് സ്റ്റേ ഹൈക്കോടതി നീട്ടിയത്.
ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത പരിശോധന റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹാജരാക്കി. സ്ഥാപനം പ്രവര്‍ത്തിക്കാത്തതിനാല്‍ പരിശോധനയില്‍ കാര്യമായ മലനീകരണ പ്രശ്‌നങ്ങള്‍ കണ്ടെത്താനായില്ലെന്ന് കോടതിയെ അറിയിച്ചു. സ്ഥാപനം പ്രവര്‍ത്തിച്ച ശേഷം വീണ്ടും പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
ശീതീകരിച്ച സംവിധാനമുള്ള വാഹനങ്ങളില്‍ മാത്രമേ അറവ് മാലിന്യം കൊണ്ടുപോകാന്‍ പാടുള്ളൂവെന്നതടക്കം ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു.