• Wed. Sep 9th, 2026

24×7 Live News

Apdin News

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

Byadmin

Sep 8, 2026


ഗുവാഹത്തി: ബലാത്സംഗ കേസില്‍ ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പു 20 ദിവസത്തെ താല്‍ക്കാലിക ജാമ്യം തേടി സമര്‍പ്പിച്ച ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി .
ആരോഗ്യം വഷളാകുകയാണെങ്കില്‍ ആശ്വാസം തേടി സമീപിക്കാമെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ താല്‍ക്കാലം അത്തരമൊരു സാഹചര്യമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
മൊട്ടേരയിലെ ആശ്രമത്തില്‍ താമസിച്ചിരുന്ന സൂറത്തില്‍ നിന്നുള്ള ഒരു ശിഷ്യയെ പലവട്ടം ബലാത്സംഗം ചെയ്തതിന് 2013 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആശാറാം ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്.
സ്വയംപ്രഖ്യാപിത ആള്‍ദൈവമാണ് ആശാറാം എന്നറിയപ്പെടുന്ന അസുമല്‍ സിരുമലാനി ഹര്‍പളനി. 1970 കളുടെ തുടക്കത്തില്‍ അറിയപ്പെട്ടുതുടങ്ങിയ ഇദ്ദേഹം ഇന്ത്യയിലും വിദേശത്തും 400 ഓളം ആശ്രമങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. .

 



By admin