വയനാട് : ബാണാസുരസാഗര്‍ അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഞായറാഴ്ച രാവിലെ എട്ട് മണിക്ക് സ്പില്‍വെ ഷട്ടറുകള്‍ 75 സെന്റീമീറ്ററായി ഉയര്‍ത്തും. 61 ക്യുമെക്‌സ് ജലം ഒഴുക്കി വിടുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
നിലവില്‍ രണ്ട്, മൂന്ന് ഷട്ടറുകള്‍ 60 സെന്റീമീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്. സെക്കന്റില്‍ 48.8 ക്യുമെക്‌സ് ജലം ഘട്ടംഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നു.കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലുംതാഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
സ്‌പെഷ്യല്‍ ക്ലാസ്- ട്യൂഷന്‍ സെന്ററുകള്‍ക്ക് അവധി
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, മതപഠന ക്ലാസുകള്‍ക്ക് ഞായറാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.