വയനാട്: വയനാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് ബാണാസുരസാഗര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. ഈ സാഹചര്യത്തില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു.
നിലവില്‍ ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് 773.00 മീറ്റര്‍ ആണ്. 773.50 മീറ്റര്‍ ആയി ജലനിരപ്പ് ഉയര്‍ന്നാല്‍ അധിക ജലം ഒഴുക്കി വിടും.
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ജില്ല കളക്ടര്‍ ആണ് അവധി പ്രഖ്യാപിച്ചത്.