• Fri. Sep 20th, 2024

24×7 Live News

Apdin News

ബാറ്റിങ്ങിനിറങ്ങിയത് സണ്‍ഗ്ലാസ് ധരിച്ച് ; കളിയിൽ ഏഴാം പന്തില്‍ ഡക്ക് ; ശ്രേയസ് അയ്യർക്ക് ട്രോള്‍ പൂരം

Byadmin

Sep 13, 2024


ഇന്ത്യൻ ടീമിലേക്ക് ശ്രേയസ് അയ്യരുടെ തിരികെ വരവ് നിലവിലെ സാഹചര്യങ്ങളിൽ ഓരോ മത്സരങ്ങൾക്ക് ശേഷവും ദുഷ്കരമായിക്കൊണ്ടിരിക്കുകയാണ്. ബിസിസിഐ കരാർ പുതുക്കാത്തതിനാൽ ഇപ്പോൾ ശ്രേയസിന് ഒരു ഫോര്‍മാറ്റിലെ പ്ലേയിങ് ഇലവനിലും സ്ഥാനം ഉറപ്പിക്കാനായിട്ടില്ല.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ദുലീപ് ട്രോഫി ടൂർണമെന്റിൽ നല്ല പ്രകടനം കാഴ്ച്ചവെച്ച് ടീമിലേക്ക് എങ്ങിനെയും കയറുക എന്നതായിരുന്നു തിരിച്ചെത്താൻ ശ്രേയസിന് മുന്നിലുണ്ടായിരുന്ന ഏക മാർ​ഗം. പക്ഷെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ശ്രേയസ് ഏഴ് പന്തുകളിൽ നിന്നും റണ്ണൊന്നുമെടുക്കാതെ പുറത്താകാനായിരുന്നു വിധി.

മത്സരത്തിൽ നേരിട്ട ഏഴാം പന്തിൽ ബാക്ഫുട്ട് ഷോട്ടിന് ശ്രമം നടത്തവേ മിഡ് ഓണിൽ ക്യാച്ച് വഴങ്ങിയാണ് ശ്രേയസ് പുറത്താകുന്നത് . ഡക്ക് ആയത് മാത്രമല്ല, ഈ കാരണത്താൽ ട്രോളുകളിലും ഇടം നേടുകയാണ് ശ്രേയസ്. കാരണം, ഒരു സൺ​ഗ്ലാസും ധരിച്ചാണ് താരം ബാറ്റിങ്ങിനിറങ്ങിയത്. പിന്നാലെ ഏഴാം പന്തിൽ ഡക്ക്.! ‍ഇതാണ് ശ്രേയസിനെതിരെ ട്രോൾ ഉണ്ടാകാൻ കാരണം. നിലവിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ശ്രേയസ് ടീമില്‍ ഇടംപിടിക്കാനുള്ള സാധ്യത വളരെ കുറവാണ് .

The post ബാറ്റിങ്ങിനിറങ്ങിയത് സണ്‍ഗ്ലാസ് ധരിച്ച് ; കളിയിൽ ഏഴാം പന്തില്‍ ഡക്ക് ; ശ്രേയസ് അയ്യർക്ക് ട്രോള്‍ പൂരം appeared first on ഇവാർത്ത | Evartha.

By admin