• Sat. Jul 12th, 2025

24×7 Live News

Apdin News

ബിജെപിക്ക് പുതിയ ടീം; എം.ടി.രമേശും ശോഭയും ജനറൽ സെക്രട്ടറിമാർ, ശ്രീലേഖയും ഷോണും വൈസ് പ്രസിഡന്റ്

Byadmin

Jul 11, 2025


തിരുവനന്തപുരം: ബിജെപി പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. നാല് ജനറൽ സെക്രട്ടറിമാരെയാണ് പാർട്ടി പുതുതായി പ്രഖ്യാപിച്ചത്. പുതുമുഖങ്ങൾക്കും യുവാക്കൾക്കും കൂടുതൽ പ്രാധാന്യം പട്ടികയിൽ നൽകിയിട്ടുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.

നാലുപേരാണ് ജനറൽ സെക്രട്ടറിമാർ. എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരാകും. ഷോൺ ജോർജ്, മുൻ ഡിജിപി ആർ ശ്രീലേഖ, ഡോ.കെ എസ് രാധാകൃഷ്ണ‌ൻ, സി സദാനന്ദൻ, അഡ്വ. പി സുധീർ, സി കൃഷ്‌ണകുമാർ, അഡ്വ. ബി ഗോപാലകൃഷ്‌ണൻ, ഡോ.അബ്ദുൾ സലാം, കെ. സോമൻ, അഡ്വ.കെ കെ അനീഷ്കുമാർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അഡ്വ. ഇ കൃഷ്ണദാസാണ് ട്രഷറര്‍ .

അശോകൻ കുളനട, കെ രഞ്ജിത്, കേരണു സുരേഷ്, വി വി രാജേഷ്, അഡ്വ: പന്തളം പ്രതാപൻ, ജിജി ജോസഫ്, എം വി ഗോപകുമാർ, പൂന്തുറ ശ്രീകുമാർ, പി ശ്യാംരാജ്, എംപി അഞ്ജന രഞ്ജിത്ത് എന്നിവർ സംസ്ഥാന സെക്രട്ടറിമാരാണ് .ജയരാജ് കൈമൾ ആണ് ഓഫീസ് സെക്രട്ടറി.

അഭിജിത്ത് ആർ നായർ സോഷ്യൽ മീഡിയ കൺവീനറും ടിപി ജയചന്ദ്രൻ മാസ്റ്റർ മുഖ്യ വക്താവും, സന്ദീപ് സോമനാഥ് മീഡിയ കൺവീനറും, അഡ്വക്കേറ്റ് വി കെ സജീവൻ സംസ്ഥാന കോഡിനേറ്ററുമായി നിയോഗിക്കപ്പെട്ടു.

By admin