• Fri. Jul 11th, 2025

24×7 Live News

Apdin News

ബിന്ദുവിന്റെ കുടുംബത്തിന് പത്തുലക്ഷം രുപ നഷ്ടപരിഹാരം ; മകന്‍ നവനീതിന് ദേവസ്വം ബോര്‍ഡില്‍ ജോലി നല്‍കും

Byadmin

Jul 10, 2025


തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് മരണമടഞ്ഞ ബിന്ദുവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ തീരുമാനം. ബിന്ദുവിന്റെ മകന്‍ നവനീതിന് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. മന്ത്രിസഭായോഗത്തിലാണ് തീരുമാന എടുത്തിരിക്കുന്നത്. ഓണ്‍ലൈനായിട്ടായിരുന്നു മന്ത്രിസഭ യോഗം ചേര്‍ന്നത്.

നവനീതിന് തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴില്‍ ജോലി നല്‍കാനാണ് ആലോചന. ഇക്കാര്യത്തില്‍ ഏത് ജോലി നല്‍കാമെന്ന് കണ്ടെത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാഷണല്‍ സര്‍വീസ് സ്‌കീം പ്രകാരം ബിന്ദുവിന്റെ കുടുംബത്തിന് വീട് നല്‍കാന്‍ നേരത്തേ തീരുമാനിച്ചിരുന്നതാണ്. കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ ബിന്ദു മരണമടഞ്ഞ സംഭവത്തില്‍ വലിയ പ്രതിഷേധമായിരുന്നു സംസ്ഥാനത്തുടനീളം ഉണ്ടായത്. യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയുമെല്ലാം പ്രതിഷേധവുമായി എത്തിയിരുന്നു.

കീം റാങ്ക്‌ലിസ്റ്റ് പട്ടികയില്‍ കഴിഞ്ഞദിവസം ഹൈക്കോടതിവി വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ വേണ്ടി നിയമപോരാട്ടം നടത്താനാണ് തീരുമാനം. നിലവില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിലേക്ക് അപ്പീല്‍ പോയിട്ടുണ്ട്. ഈ അപ്പീലില്‍ എന്തു തീരുമാനം വരുമെന്ന് കണ്ടിട്ടു മതി ഇനിയുള്ള നിയമപോരാട്ടമെന്നാണ് മന്ത്രിസഭായോഗം തീരുമാനം എടുത്തിരിക്കുന്നത്.

‘കേരളാ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ എന്‍ട്രന്‍സ് എക്‌സാം’ പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. പ്രോസ്‌പെക്ടസില്‍ ഉള്‍പ്പെടെ വരുത്തിയ മാറ്റങ്ങള്‍ ചോദ്യംചെയ്ത് ചില വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു നടപടി. പുതുക്കിയ വെയ്‌റ്റേജ് രീതി നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഡി.കെ. സിങ്ങിന്റെ ഉത്തരവ്. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ റിട്ട് അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്നു പരിഗണിച്ചേക്കും.

By admin