ന്യൂഡൽഹി: മലയാളിയായ സി.സദാനന്ദൻ ഉൾപ്പടെ നാല് പേരെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത് കേന്ദ്രസർക്കാർ. മുംബൈ ഭീകരാക്രമണ കേസ് പ്രോസിക്യൂട്ടർ ഉജ്വൽ നിഗം, മുൻ വിദേശകാര്യ സെക്രട്ടറി ശ്രീംഗല, ചരിത്രകാരി മീനാക്ഷി ജെയിൻ എന്നിവരെയാണ് കേന്ദ്രസർക്കാർ നിർദേശപ്രകാരം രാഷ്ട്രപതി ദ്രൗപതി മുർമ്മു നോമിനേറ്റ് ചെയ്ത്.
1994ൽ സി.പി.എമ്മുമായുള്ള സംഘർഷത്തെ തുടർന്ന് സദാന്ദൻ്റെ കാലുകൾ നഷ്ടമായിരുന്നു. ബി.ജെ.പിക്ക് വേണ്ടി നിയമസഭതെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചിട്ടുണ്ട്. നിലവിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ്. സി.പി.എമ്മിൻ്റെ അക്രമരാഷ്ട്രീയം തുറന്നുകാട്ടാൻ ലക്ഷ്യമിട്ടാണ് ബി.ജെ.പി സദാനന്ദനെ സ്ഥാനാർഥിയാക്കിയത്.
ആർ.എസ്.എസ് ജില്ലാ സർകാര്യവാഹക് ആയിരുന്നു മാസ്റ്റർ. 2016 ല് കൂത്തുപറമ്പി സ്ഥാനാർത്ഥിയായിരുന്നു. മോദിയടക്കം സ്ഥാനാർത്ഥിയായിരിക്കേ മാസ്റ്റർക്ക് വേണ്ടി പ്രചരണത്തിനെത്തിയിരുന്നു അക്രമ രാഷ്ട്രീയത്തിന്റെ ഇരകളുടെ പ്രതീകമെന്നും മോദി പറഞ്ഞിരുന്നു.