പട്ന ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ നേപ്പാളികളും ബംഗ്ലാദേശികളും മ്യാന്‍മര്‍ സ്വദേശികളും ഇടംപിടിച്ചതായുള്ള റിപ്പോര്‍ട്ട് കിട്ടിയതായി ഇലക്ഷന്‍ കമ്മീഷന്‍. എന്നാല്‍ ഇത് വെറും വ്യാജമായ ആരോപണമാണെന്ന് തള്ളിക്കളയുകയാണ് ലലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ്..
നേപ്പാളില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞുകയറി ബീഹാറില്‍ എത്തപ്പെട്ട നൂറുകണക്കിന് പേര്‍ തെരഞ്ഞെടുപ്പ് പട്ടികയിലേക്ക് തള്ളിക്കയറിയിരിക്കുന്നതായാണ് സൂചന. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍മാരുടെ പട്ടിക സ്പെഷ്യല്‍ ഇന്‍റന്‍സീവ് റിവിഷന്‍ നടത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് വെറും വ്യാജമാണെന്ന് വാദിക്കുകയാണ് തേജസ്വി യാദവ്.