• Mon. Sep 14th, 2026

24×7 Live News

Apdin News

ബുദ്ധിജീവി മരിച്ചു, എഐ കാലത്ത് ബുദ്ധിജീവിക്ക് പ്രസക്തിയില്ല

Byadmin

Sep 13, 2026


തിരുവനന്തപുരം:ബുദ്ധിജീവി എന്ന വാക്ക് മരിക്കുകയാണ്. ഒരു കാലത്ത് പുതിയ പുസ്തകങ്ങള്‍ വായിച്ച് അറിവ് പകരുന്ന ആളായി നിലകൊണ്ടിരുന്നത് ബുദ്ധിജീവിയാണ്.

ഇന്ന് അറിവ് എന്ന് പറയുന്നത് ചാറ്റ് ജീപിടിവഴിയോ ഗൂഗിള്‍ ജെമിനി വഴിയോ ലഭിക്കും. ഏത് ചോദ്യത്തിനും ഉത്തരം ലഭിക്കുകയാണ്. പണ്ട് പുതിയ അറിവിന്റെ ആളായിരുന്നു ബുദ്ധിജീവി. അധികം പേര്‍ വായിക്കാത്ത പുസ്തകം ഇംഗ്ലീഷ് പുസ്തകം വായിച്ച് ആ അറിവ് സാധാരണജനത്തിന് പകരുന്ന ബുദ്ധിജീവിക്ക് വലിയ പ്രസക്തിയായിരുന്നു. ഇന്ന് ഏത് പുസ്തകത്തിലെ അറിവും ചാറ്റ് ജീപിയോടോ ഗൂഗിള്‍ ജെമിനിയോടോ ചോദിച്ചാല്‍ അറിയാം.

അതുപോലെ അറിവ് ക്രോഡീകരിച്ച് കൊടുക്കുന്നതിലും ബുദ്ധിജീവി വലിയ പങ്കുവഹിച്ചിരുന്നു. ഉദാഹരണത്തിന് ഏത് വിഷയത്തിലും പല എഴുത്തുകാരും ചിന്തകാരും മുന്നോട്ട് വെയ്‌ക്കുന്ന അഭിപ്രായങ്ങളെല്ലാം ക്രോഡീകരിച്ച് ജനത്തിന് മുന്‍പാകെ അവതരിപ്പിച്ചിരുന്നത് ബുദ്ധിജീവിയാണ്. ഇന്ന് അതും ചാറ്റ് ജീപിടിയും ഗൂഗിള്‍ ജെമിനിയും പോലുള്ള നിര്‍മ്മിത ബുദ്ധികേന്ദ്രങ്ങള്‍ ചെയ്തുകൊള്ളും. അതിനാല്‍ ബുദ്ധിജീവി എന്ന വാക്ക് തന്നെ മരിച്ചിരിക്കുന്നു എന്ന ആശങ്കയിലാണ് ബുദ്ധിജീവികള്‍.



By admin