• Thu. May 28th, 2026

24×7 Live News

Apdin News

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

Byadmin

May 28, 2026


ന്യൂദല്‍ഹി: പ്രമുഖ എഡ്‌ടെക് സ്റ്റാര്‍ട്ടപ്പ് ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന് ആറു മാസം തടവുശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി. കോടതി നിര്‍ദേശപ്രകാരമുള്ള രേഖകളും വിവരങ്ങളും വെളിപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയതിലെ കോടതിയലക്ഷ്യ നടപടിയിലാണ് ശിക്ഷ.

എന്നാല്‍, വിധി നടപടിക്രമം മാത്രമാണെന്നും കമ്പനിയില്‍ യാതൊരുവിധ സാമ്പത്തിക ക്രമക്കേടുകളോ തട്ടിപ്പുകളോ കണ്ടെത്താത്ത സാഹചര്യത്തിലുള്ളതാണെന്നും ബൈജു രവീന്ദ്രന്‍ പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നത് പരിശോധിക്കുകയാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ ഉപകമ്പനി നല്‍കിയ പരാതിയിലാണ് സിംഗപ്പൂര്‍ കോടതിയുടെ വിധി.അധികൃതര്‍ക്ക് മുമ്പാകെ കീഴടങ്ങാനും കോടതിച്ചെലവിലേക്കായി 90,000 സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 67 ലക്ഷം രൂപ) നല്‍കണമെന്നും കോടതി ഉത്തരവിലുണ്ട്. പുറമെ സഹോദരസ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തമുള്ള ബീയാര്‍ ഇന്‍വെസ്റ്റ്കോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.

 

 



By admin