• Thu. May 28th, 2026

24×7 Live News

Apdin News

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Byadmin

May 28, 2026


തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച കേസിലെ പൊലീസ് എഫ് ഐആര്‍ പ്രകാരം 300 സിപിഎം പ്രവര്‍ത്തകര്‍‍ക്കെതിരെ കേസ്. ഇതില്‍ 12 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷെ ഏഴ് പേരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ.

കൊലക്കുറ്റമാണ് പ്രധാനമായും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, മാരകായുധം ഉപയോഗിച്ച് ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി പലവിധ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

കൊച്ചിയിലെ ഇഡി അസിസ്റ്റന്‍റ് ഡയറക്ടര്‍ സനത് റെഡ്ഡിയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സിപിഎം ആക്രമണത്തില്‍ ഡ്രൈവര്‍ ശ്യാം, ഇഡി ഉദ്യോഗസ്ഥന്‍ ഡിക്സണ്‍.ഡേവിഡ്, ഏതാനും സിആര്‍പിഎപ് ഉദ്യോഗസ്ഥര്‍, കേരള പൊലീസിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

മൂന്ന് കാറുകള്‍ പൂര്‍ണ്ണമായും തകര്‍ത്തിട്ടുണ്ട്. പിണറായി വിജയന്റെ ബേക്കര്‍ ജംഗ്ഷനിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥരെ വടി, കല്ല്, ഇഷ്ടിക തുടങ്ങിയ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. ഏകദേശം മൂന്നൂറോളം സിപിഎം പ്രവര്‍ത്തകരാണ് ഇ‍ഡിയെ ആക്രമിച്ചത്.

 

 

 



By admin