• Thu. May 28th, 2026

24×7 Live News

Apdin News

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

Byadmin

May 28, 2026


കാഠ്മണ്ഡു: ശിവന്റെ കുടീരമത്രെ എവറസ്റ്റ് കൊടുമുടി. ആ ഉച്ചിയില്‍ എത്തിയശേഷം പര്‍വ്വതമിറങ്ങുമ്പോഴാണ് ഹിലരി സ്റ്റെപ് എന്ന സ്ഥലത്ത് വെച്ച് അരുണ്‍ കുമാര്‍ തിവാരി എന്ന പര്‍വ്വതാരോഹകന്റെ അന്ത്യം. അദ്ദേഹത്തിന്റെ മൃതദേഹം ഇനി കൊടുമുടിയില്‍ നിന്നും ഇറക്കേണ്ടെന്നും ശിവന്റെ സന്നിധിയായ എവറസ്റ്റ് കൊടുമുടിയുടെ ഉച്ചിയില്‍ ആ മൃതദേഹം പഞ്ചഭൂതങ്ങളായി വിഘടിച്ചോട്ടെ എന്ന തീരുമാനമെടുത്ത് അരുണ്‍ കുമാര്‍ തിവാരിയുടെ കുടുംബം.

53കാരനായ ടെക് പ്രൊഫഷണലാണ് അരുണ്‍കുമാര്‍ തിവാരി. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന നാല് ഷേര്‍പകള്‍ താഴെ ഇറങ്ങിയശേഷമാണ് അരുണ്‍കുമാര്‍ തിവാരിയുടെ മരണംവാര്‍ത്ത അറിയിച്ചത്.

എവറസ്റ്റ് കൊടുമുടി ശിവന്റെ സന്നിധാനമാണെന്നും അവിടെവെച്ച് അദ്ദേഹം മരണമടഞ്ഞതില്‍ ദുഖമില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യാസഹോദരന്‍ സുധീര്‍ ഉപാധ്യായ് പറഞ്ഞു. അതിനാല്‍ അവിടെ നിന്നും മൃതദേഹം താഴെയിറക്കാന്‍ പദ്ധതിയില്ലെന്നും സുധീര്‍ ഉപാധ്യായ് പറഞ്ഞു.



By admin