• Thu. May 28th, 2026

24×7 Live News

Apdin News

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

Byadmin

May 28, 2026


ഗുവാഹതി: അസമിലെ ഗുവാഹത്തിയിലുള്ള പ്രശസ്തമായ കാമാഖ്യ ക്ഷേത്രത്തിന്റെ പ്രധാന ദേവതയാണ് കാമാഖ്യ. ആഗ്രഹങ്ങളുടെയും (കാമം) മാതൃത്വത്തിന്റെയും ദേവതയായാണ് ഈ ശാക്ത-താന്ത്രിക ദേവത അറിയപ്പെടുന്നത്.

‘കാമ’ (Kama): സംസ്‌കൃതത്തിൽ ‘പ്രണയം’ അല്ലെങ്കിൽ ‘ആഗ്രഹം’ എന്നാണ് ഇതിന്റെ അർത്ഥം. അതായത്, കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി എന്നാണ് അർത്ഥം.

മറ്റ് ക്ഷേത്രങ്ങളെപ്പോലെ ഇവിടെ വിഗ്രഹങ്ങളോ പ്രതിമകളോ ഇല്ല. പകരം, ഭൂഗർഭത്തിലെ ഒരു ഗുഹയിൽ സ്വാഭാവികമായി ഒഴുകുന്ന നീരുറവയുള്ള പാറയെയാണ് (യോനീരൂപം) ദേവിയായി ആരാധിക്കുന്നത്.
51 ശക്തിപീഠങ്ങളിൽ ഒന്നാണ് കാമാഖ്യ ക്ഷേത്രം



By admin