• Mon. Jul 7th, 2025

24×7 Live News

Apdin News

ബ്രിക്‌സിനൊപ്പം നിന്നാല്‍ 10 ശതമാനം അധിക നികുതി; ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്

Byadmin

Jul 7, 2025


ന്യൂയോര്‍ക്ക്: ബ്രിക്സിന്റെ അമേരിക്കന്‍ വിരുദ്ധ നയങ്ങളെ അനുകൂലിച്ച് മുന്നോട്ടുപോകാന്‍ ഒരുങ്ങുന്ന ഏതൊരു രാജ്യവും 10 ശതമാനം അധിക താരിഫ് നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയത്.

‘ബ്രിക്സിന്റെ അമേരിക്കന്‍ വിരുദ്ധ നയങ്ങളുമായി യോജിക്കുന്ന ഏതൊരു രാജ്യത്തിനുമെതിരെ 10 ശതമാനം അധിക തീരുവ ചുമത്തും. ഈ നയത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ബ്രിക്സ് ബ്ലോക്കിന്റെ സ്വാധീനത്തിലേക്ക് നീങ്ങുന്നതായി കാണപ്പെടുന്ന രാജ്യങ്ങള്‍ക്കെതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കും’- ട്രംപ് കുറിച്ചു.

ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ബ്രിക്സ് രാജ്യങ്ങളുടെ വാര്‍ഷിക ഉച്ചകോടി നടക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ആഗോള ഭീകരതയുടെ വര്‍ദ്ധിച്ചുവരുന്ന ഭീഷണി ചൂണ്ടിക്കാട്ടി ഭീഷണിയെ ചെറുക്കുന്നതില്‍ നരേന്ദ്രമോദി ഐക്യത്തിന് ആഹ്വാനം ചെയ്തു.

By admin