ന്യൂദല്‍ഹി: ആര്‍എസിഎസിന്റെ 100 വര്‍ഷത്തെ ചരിത്രം എഴുതിയ രശ്മി സാമന്ത് ആരെന്നറിയാമോ? ഓക്സ്ഫോര്‍ഡില്‍ പഠിക്കണം എന്നത് ജീവിതവ്രതമാക്കി എടുത്ത സാധാരണ പെണ്‍കുട്ടി. സ്വന്തം പരിശ്രമഫലമായി പഠിച്ച് ഓക്സ്ഫോര്‍ഡില്‍ പ്രവേശനം നേടിയെടുത്ത മിടുക്കി പെണ്‍കുട്ടി. പക്ഷെ ഇംഗ്ലണ്ടിലെ സുപ്രസിദ്ധമായ ഓക്സ്ഫോര്‍ഡില്‍ പ്രവേശനം നേടിയ രശ്മി സാമന്ത് മറ്റൊരു റെക്കോഡ് അവിടെ തിരുത്തിയെഴുതി. ആദ്യമായി ഓക്സ്ഫോര്‍ഡിലെ സ്റ്റുഡന്‍റ് യൂണിയന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.

രശ്മി സാമന്തിന്റെ ഈ മിടുക്ക് കണ്ട് അവിടെ അവര്‍ക്ക് ശത്രുക്കളുമുണ്ടായി. മാത്രമല്ല, ഹിന്ദു വിശ്വാസങ്ങളെ മുറുകെപ്പിടിച്ച പെണ്‍കുട്ടി ആയതിനാല്‍ ഇവളെ അധികം വളര്‍ത്തരുതെന്നത് ആ യൂണിവേഴ്സിറ്റിയിലെ ഇടത് കമ്മ്യൂണിസ്റ്റ്- ജിഹാദി ശക്തികളും രശ്മി സാമന്തിന് എതിരായിരുന്നു. പക്ഷെ രശ്മി സാമന്ത് സ്തുത്യര്‍ഹമായ തന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയി. യൂണിവേഴ്സിറ്റിയെ ഡീ കാര്‍ബണൈസ് (കാര്‍ബണ്‍ ഉല്‍പാദനം കുറയ്‌ക്കല്‍) ചെയ്യുകയും കോവിഡ് സമയത്ത് സമ്മര്‍ദ്ദത്തിലാഴ്ന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കി മനസികാരോഗ്യം നിലനിര്‍ത്തുക എന്നതും രശ്മിയുടെ പ്രവര്‍ത്തനങ്ങളായിരുന്നു. അതുപോലെ യൂണിവേഴ്സിറ്റി കാമ്പസില്‍ ഉണ്ടായിരുന്ന ക്രിസ്റ്റഫര്‍ കോര്‍ഡിംഗ്ടണ്‍ ഉള്‍പ്പെടെയുള്ള ഏകാധിപതികളുടെ പ്രതിമകള്‍ നീക്കം ചെയ്യാനും രശ്മി സാമന്ത് മുന്‍കയ്യെടുത്തു.
പക്ഷെ വൈകാതെ ശത്രുക്കള്‍ രശ്മി സാമന്തിനെ വര്‍ണ്ണവിവേനചമെന്ന പ്രശ്നത്തില്‍ കുടുക്കി. ബ്രിട്ടനിലെ ഖനന വ്യവസായിയും ദക്ഷിണാഫ്രിക്കയിലെ സെസില്‍ റോഡ് സിനെ ഏകാധിപതിയായ നാസി ജര്‍മ്മനിയിലെ ഹിറ്റ് ലറുമായി താരതമ്യം ചെയ്തുകൊണ്ടുള്ള രശ്മി സാമന്തിന്റെ ഒരു സോഷ്യല്‍മീഡിയ പ്രതികരണത്തില്‍ കയറിപ്പിടിച്ചാണ് ശത്രുക്കള്‍ രശ്മി സാമന്തിനെ വീഴ്‌ത്തിയത്. റോഡ്സ് എന്ന പേരില്‍ സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനാല്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിക്കകത്ത് സെസില്‍ റോഡ്സിന്റെ കൂറ്റന്‍പ്രതിമകള്‍ കാണാം. ഓക്സ്ഫോര്‍ഡ് ദൈവം പോലെ കാണുന്ന രാഷ്‌ട്രീയക്കാരനായിരുന്നു റോഡ്സ്. പക്ഷെ രശ്മി സാമന്ത് വർണ്ണവിവേചനത്തിന്റെ ശിൽപി ” എന്നും ” വെളുത്ത മേധാവിത്വവാദി ” എന്നും സെസില്‍ റോഡ്സിനെ വിശേഷിപ്പിച്ചിരുന്നു. കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് വോട്ടവകാശം നല്‍കുന്നതിനെ പിന്തുണച്ചെങ്കിലും കൂടുതല്‍ കടുത്ത വര്‍ഗ്ഗക്കാര്‍ വോട്ടവകാശത്തെക്കുറിച്ച് ബോധവാന്മാരായാല്‍ അവര്‍ ദക്ഷിണാഫ്രിക്കയുടെ ഭരണം കറുത്തവര്‍ഗ്ഗക്കാര്‍ പിടിച്ചെടുക്കുമെന്ന് ഭയന്ന് അത് തടയാന്‍ ക്രൂരതകള്‍ നിറഞ്ഞ കുറുക്കുവഴികള്‍ ഉണ്ടാക്കിയ ആള്‍ കൂടിയാണ്. റോഡ്സിനെ ഹിറ്റ്ലറുമായി താരതമ്യം ചെയ്ത ശേഷം പിന്നീട് രശ്മിക്ക് പിടിച്ചുനില്‍ക്കാനാവാത്ത വിധം ട്രോളുകളും വിമര്‍ശനങ്ങളും നിറഞ്ഞു. ഒടുവില്‍ മറ്റ് ഗത്യന്തരമില്ലാതെ രാജിവെച്ച് അവര്‍ ഇന്ത്യയിലേക്ക് മടങ്ങി. തന്റെ സ്വപ്നമായ ഓക്സ്ഫോര്‍ഡിലെ പഠനം പൂര്‍ത്തിയാക്കാതെയായിരുന്നു രശ്മിയുടെ മടക്കം. അവിടുത്തെ ഹ്രസ്വകാല ജീവിതത്തിനിടയില്‍ രശ്മി സാമന്ത് ഒരു കാര്യം മനസ്സിലാക്കി. അസഹനീയമാം വിധം വര്‍ണ്ണവിവേചനം നിലനില്‍ക്കുന്ന ഇടമാണ് ഓക്സ് ഫോര്‍ഡ് യൂണിവേഴ്സിറ്റി. അതുകൊണ്ട് തന്നെ താന്‍ കുട്ടിക്കാലത്ത് ഏറെ സ്വപ്നങ്ങളോടെ ഹൃദയത്തില്‍ ചേര്‍ത്തുപിടിച്ച ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി അത്ര മഹത്തരമായ ഒരു ഇടമല്ലെന്നും രശ്മി സാമന്ത് തിരിച്ചറിഞ്ഞു. ഇന്ത്യയില്‍ മടങ്ങിയെത്തിയ ഉടന്‍ തന്റെ മാരകമായ അനുഭവങ്ങളെക്കുറിച്ച് രശ്മി സാമന്ത് ഒരു പുസ്തകമെഴുതി. പുസ്തകരചനയിലൂടെ തന്റെ മനസ്സിന്റെ മുറിപ്പാടുകള്‍ ഉണക്കുക എന്നതായിരുന്നു ലക്ഷ്യം. ‘എ ഹിന്ദു ഇന്‍ ഓക്സ്ഫോര്‍ഡ്’ അത്തരമൊരു പുസ്തകമായിരുന്നു. ഓക്സ് ഫോര്‍ഡ് യൂണിവേഴ്സിറ്റിക്കകത്ത് ഒരു ഹിന്ദു വിദ്യാര്‍ത്ഥിനി എന്ന നിലയില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന കയ്‌പേറിയ അനുഭവങ്ങളും ഒറ്റപ്പെടലുകളും രശ്മി സാമന്ത് ആ പുസ്തകത്തില്‍ എഴുതി.
ഈയിടെയാണ് ആര്‍എസ്എസിന്റെ 100 വര്‍ഷത്തെ ചരിത്രത്തെക്കുറിച്ചുള്ള പുസ്തകം രശ്മി സാമന്ത് എഴുതിയത്. ‘ഹന്‍ഡ്രഡ് യേഴ്സ് യംഗര്‍: രാഷ്‌ട്രീയ സ്വയംസേവക് സംഘ്’ എന്നായിരുന്നു. ഈ പുസ്തകത്തിന്റെ തലക്കെട്ട്. 100 വയസ്സായെങ്കിലും ആര്‍എസ് എസ് എന്ന സംഘടന ചെറുപ്പമാണെന്നും ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നുമായിരുന്നു രശ്മി സാമന്തിന്റെ കാഴ്ചപ്പാട്.