തിരുവനന്തപുരം :തിരുവനന്തപുരത്ത് 22 ദിവസമായി തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബിയുടെ തകരാറുകള്‍ പരിഹരിക്കാനുള്ള വിദഗ്ധ സംഘം എത്തി.17 പേരുടെ വിദഗ്ധ സംഘമാണ് ഞായറാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.
വിദഗ്‌ദ്ധ സംഘത്തെ എത്തിച്ച ശേഷം ബ്രിട്ടിഷ് വ്യോമസേനയുടെ ചരക്ക് വിമാനമായ എയര്‍ബസ് 400 മടങ്ങി.ഒമാനില്‍ നിന്നുമാണ് ഈ വിമാനം ഇവിടെ എത്തിയത്. തിരുവനന്തപുരത്ത് തുടരുന്ന എഫ് 35 ബി യുദ്ധ വിമാനത്തിലെ 10 അംഗ ക്രൂവും ഈ വിമാനത്തില്‍ മടങ്ങി.
തകരാറിലായ വിമാനം ചാക്കയിലെ എയര്‍ ഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റി.
യുദ്ധ വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, വിമാനം അഴിച്ച് ചെറിയ ഭാഗങ്ങളാക്കി സൈനിക കാര്‍ഗോ വിമാനത്തില്‍ ബ്രിട്ടനിലേക്ക് മടക്കി കൊണ്ടുപോകാനാണ് നീക്കം. അതിന് കഴിഞ്ഞില്ലെങ്കില്‍ ചരക്കു വിമാനത്തില്‍ കൊണ്ടുപോകുന്നതടക്കം ആലോചിക്കും.