• Fri. Apr 24th, 2026

24×7 Live News

Apdin News

ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മിന്നിച്ചു

Byadmin

Apr 24, 2026



കൊച്ചി: തിരിച്ചുവരവിന്റെ പാത ഗംഭീരമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ തുടര്‍ച്ചയായ രണ്ടാം വിജയം. കലൂര്‍ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഒഡീഷ എഫ്‌സിയെ 2-1ന് തോല്‍പ്പിച്ചു. രണ്ടാം പകുതിയുടെ സ്റ്റോപ്പേജ് സമയത്ത് മാത്തിയാസ് ഹെര്‍ണാണ്ടസ് നേടിയ ഗോളിലാണ് മഞ്ഞപ്പട വിജയം ഉറപ്പിച്ചത്.

മത്സരത്തിന്റെ 12-ാം മിനിറ്റില്‍ വിക്ടര്‍ ബൊര്‍ത്തേമുവിലൂടെ ബ്ലാസ്‌റ്റേഴ്‌സ ആണ് മത്സരത്തില്‍ ആദ്യം ലീഡ് ചെയ്ത്. 27-ാം മിനിറ്റില്‍ റഹീം അലി വിരുന്നുകാര്‍ക്ക് വേണ്ടി ഗോള്‍ മക്കി ഒപ്പത്തിനൊപ്പമായി. ആദ്യ പകുതി 1-1 സമനിലയില്‍ തീര്‍ന്നു. മത്സരത്തില്‍ വ്യക്തമായ അധിപത്യം പുലര്‍ത്താന്‍ സാധിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സിന് മത്സരം ഫലത്തിലേക്കെത്തിക്കാനായത് അവസാന മിനുറ്റുകളിലാണ്. ജയത്തെ തുടര്‍ന്ന് ബ്ലാസ്റ്റേഴസ് പോയിന്റ് പട്ടികയില്‍ ആദ്യ പത്തിനുള്ളിലായി. നിലവില്‍ ഒമ്പതാം സ്ഥാനത്താണ്.

By admin