• Mon. Sep 14th, 2026

24×7 Live News

Apdin News

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

Byadmin

Sep 14, 2026


കാസർകോട്: ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് പതിനൊന്നു വയസ്സുകാരൻ മരിച്ചു. ബേഡകം കുണ്ടംകുഴി സ്വദേശിയും കുറ്റിക്കോലിലെ മദ്രസ അധ്യാപകനുമായ സിദ്ദീഖ് സഖാഫിയുടെയും റൗഷാനയുടെയും മകൻ ഇബ്രാഹീം ബാദുഷ (11) ആണ് മരണപ്പെട്ടത്.ഞായറാഴ്ച രാത്രി വീട്ടിൽ കുടുംബത്തോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിലായിരുന്നു അത്യാഹിതം സംഭവിച്ചത്.

ഭക്ഷണം തൊണ്ടയിൽ കുരുങ്ങി പെട്ടെന്ന് അസ്വസ്ഥതയും ശ്വാസതടസ്സവും അനുഭവപ്പെട്ട കുട്ടിയെ വീട്ടുകാർ ഉടൻതന്നെ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ബേഡഡുക്ക പാണ്ടിക്കണ്ടം മദർ ബഡ്സ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥിയാണ് മരണപ്പെട്ട ഇബ്രാഹീം ബാദുഷ.



By admin