ശ്രീഹരിക്കേട്ട: ഭൗമ നിരീക്ഷണ മേഖലയില്‍ പുതു അധ്യായത്തിന് തുടക്കം കുറിച്ച് അത്യാധുനിക ഉപഗ്രഹമായ നൈസര്‍ (NISAR) വിക്ഷേപിച്ചു.ഐഎസ്ആര്‍ഒയും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയും ചേര്‍ന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
ശ്രീഹരിക്കേട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് നൈസര്‍ ഉപഗ്രഹവുമായി ഐഎസ്ആര്‍ഒയുടെ അഭിമാനമയ ജിഎസ്എല്‍വി-എഫ്16 റോക്കറ്റാണ് കുതിച്ചുയര്‍ന്നത്. രണ്ട് സാര്‍ റഡാറുകളുള്ള ലോകത്തിലെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് നൈസര്‍. 13,000 കോടിയിലേറെ രൂപയാണ് ആകെ ചെലവ്.
നൈസര്‍ ഉപഗ്രഹത്തിന് 2,400 കിലോഗ്രാം ഭാരമാണുള്ളത്. ഉപഗ്രഹം ഭൂമിയില്‍ നിന്ന് 747 കിലോമീറ്റര്‍ അകലത്തിലൂടെ ഭ്രമണം ചെയ്യും. പ്രകൃതി ദുരന്ത മുന്നറിയിപ്പുകള്‍ നല്‍കല്‍, ദുരന്ത നിവാരണം, കാലാവസ്ഥാ നിരീക്ഷണം, കാര്‍ഷിക മേഖല എന്നിവയില്‍ നൈസര്‍ ഉപഗ്രഹത്തിലെ വിവരങ്ങള്‍ പ്രയോജനപ്പെടും.