ദുബായ്: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമങ്ങള്‍ പല വിധത്തില്‍ തുടരുകയാണ്. ഇതിനിടെ അവകാശവാദങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.
ഇതിനിടെയാണ് താന്‍ യെമനില്‍ ആരുടെയും തടവിലല്ലെന്ന് പറഞ്ഞ് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി ഫേസ്ബുക്ക് വീഡിയോയിലൂടെ മുന്നോട്ട് വന്നത്.മകളെ യെമനില്‍ വിട്ടിട്ട് നാട്ടിലേക്ക് വരാന്‍ കഴിയില്ല. ആരും നിര്‍ബന്ധിച്ച് യെമനില്‍ പിടിച്ച് വെച്ചിട്ടില്ല.അനാവശ്യ പ്രചാരണങ്ങള്‍ നടത്തരുതെന്നും പ്രേമകുമാരി ആവശ്യപ്പെട്ടു. സാമൂഹ്യ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം സഹായിക്കുന്നുണ്ട്.നിമിഷ പ്രിയയുടെ ശിക്ഷാ ഇളവ് തേടിയുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തോളമായി പ്രേമകുമാരി യെമനിലാണ്.
നിമിഷ പ്രിയയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയിക്കുന്നുണ്ട്. മകളെ കാണാനും കഴിയുന്നുണ്ടെന്ന് പ്രേമകുമാരി പറഞ്ഞു. മകളുമായി തിരികെ നാട്ടിലെത്തണമെന്നാണ് ആഗ്രഹമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.