• Sun. Jun 28th, 2026

24×7 Live News

Apdin News

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

Byadmin

Jun 28, 2026


തിരുവനന്തപുരം: അധികാരം നഷ്ടപ്പെട്ട കഴിഞ്ഞ പത്ത് വര്‍ഷം സംഘപരിവാറിനെതിരെ ഉറഞ്ഞുതുള്ളിയ മുസ്ലിം ലീഗ് നേതാവും തദ്ദേശഭരണമന്ത്രി കെ.എം. ഷാജിയുടെ കുപ്രസിദ്ധമായ ഡയലോഗുണ്ട്:”മതമാണ്, മതമാണ്, മതമാണ് പ്രശ്നം…ഞങ്ങള്ക്ക് മതം തന്നെയാണ് പ്രശ്നം” എന്ന ഡയലോഗ്. അന്നാണ് കെ.എം. ഷാജിയ്‌ക്കുള്ളിലെ വര്‍ഗ്ഗീയവാദിയെ കേരളം ഞെട്ടലോടെ കണ്ടത്.

പക്ഷെ അധികാരം കിട്ടിയപ്പോള്‍ കെ.എം. ഷാജി പറഞ്ഞ മറ്റൊരു ഡയലോഗും കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒന്നാണ്. “കഴിഞ്ഞ പത്ത് വര്‍ഷമായി പ്രതിപക്ഷത്തിരുന്നപ്പോള്‍ നഷ്ടമായ സ്വത്തെല്ലാം ഇനി ഈ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ തിരിച്ചുപിടിക്കണം” എന്നതായിരുന്നു ഷാജിയുടെ തിട്ടൂരം.

ഇപ്പോഴിതാ കേന്ദ്രസര്‍ക്കാരിന്റെ ഭവനനിര്‍മ്മാണ പദ്ധതിയായ ‘പ്രധാന്‍മന്ത്രി ആവാസ് യോജന’ കേരളത്തില്‍ നടപ്പാക്കാന്‍ ആ വീടുകളില്‍ മോദിയുടെ ചിത്രം വെയ്‌ക്കാന്‍ തയ്യാറാണെന്ന് പറയുന്ന കെ.എം. ഷാജിയെയാണ് കേരളം കഴിഞ്ഞ ദിവസം കണ്ടത്. ഇപ്പോള്‍ കെ.എം. ഷാജി 2013ല്‍ നടത്തിയ പ്രസംഗവും സിപിഎം കുത്തിപ്പൊക്കുകയാണ്. ഗുജറാത്ത് കലാപത്തില്‍ മോദിയ്‌ക്ക് ഒരു പങ്കുമില്ലെന്ന കാര്യം കെ.എം. ഷാജി 2013ല്‍ പ്രസംഗിച്ചിട്ടുണ്ടെന്നാണ് ഈ വിഭാഗം പറയുന്നത്. ഷാജിയുടെ തങ്ങള്‍ പാണക്കാടല്ല, മോദിയാണെന്നാണ് സിപിഎം എംപി എ.എ.റഹിം വിമര്‍ശിക്കുന്നത്.



By admin