• Wed. Jul 30th, 2025

24×7 Live News

Apdin News

മദ്യപിച്ച് പൊലീസുകാരന്‍ ഓടിച്ച കാര്‍ ബൈക്കുമായി കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

Byadmin

Jul 30, 2025



തിരുവനന്തപുരം: പെരുങ്കടവിളയില്‍ മദ്യപിച്ച് പൊലീസുകാരന്‍ ഓടിച്ച കാര്‍ ബൈക്കുമായി കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. പൊലീസ് ട്രെയിനിംഗ് കോളേജിലെ ഡ്രൈവര്‍ അനീഷ് ഓടിച്ച കാറാണ് ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചത്. തെളളുക്കുഴി സ്വദേശികളായ സജീവിനും ആതിരയ്‌ക്കും ആണ് പരിക്കേറ്റത്.

ഗുരുതര പരിക്കേറ്റ ദമ്പതികള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച വൈകുന്നേരം പെരിങ്കടവിള ജംഗ്ഷനിലായിരുന്നു അപകടം ഉണ്ടായത്. പൊലീസ് ഡ്രൈവര്‍ അനീഷും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ പെരുങ്കടവിളയില്‍ നിന്ന് രണ്ട് കിലോ മീറ്റര്‍ അകലെ കീഴാറൂറില്‍ ഓട്ടോ റിക്ഷയിലും ബൈക്കിലും ഇടിച്ച ശേഷം പെരുങ്കടവിളയില്‍ നിറുത്തിയിട്ടിരുന്ന ഒരു കാറിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ നിറുത്തിയിട്ടിരുന്ന കാര്‍ തൊട്ടടുത്ത പലചരക്ക് കടയിലേക്ക് ഇടിച്ച് കയറി. പിന്നാലെ നിയന്ത്രണം വിട്ട അനീഷിന്റെ കാര്‍ സജീവും ആതിരയും സഞ്ചിച്ചിരുന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു. നാട്ടുകാര്‍ വളഞ്ഞതോടെ കാറിലുണ്ടായിരുന്നവര്‍ മദ്യക്കുപ്പികളുമായി കടന്നു. അനീഷിനൊപ്പം ഉണ്ടായിരുന്ന മൂന്ന് പേര്‍ പൊലീസുകാരാണെന്നും നാട്ടുകാര്‍ പറയുന്നു. സ്ഥലത്തെത്തിയ പൊലീസ് രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തു. പൊലീസ് ട്രയിനിംഗ് കോളേജിന്റെ സ്റ്റിക്കര്‍ അപകടസമയം കാറിലുണ്ടായിരുന്നെന്നും കസ്റ്റെഡിയിലെടുത്ത ശേഷം കാറില്‍ നിന്ന് സ്റ്റിക്കര്‍ നീക്കം ചെയ്തു എന്നും പരാതിയുണ്ട്. എന്നാല്‍ കേസെടുത്ത മാരായമുട്ടം പൊലീസ്, വാഹനത്തില്‍ ഉണ്ടായിരുന്നവരില്‍ ആരും തന്നെ പൊലീസുകാര്‍ അല്ലെന്ന കണ്ടെത്തലിലാണ്.

By admin