തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നും പുറത്തു വരുന്ന വിവരങ്ങളില്‍ അതൃപ്തിയുമായി ലത്തീന്‍ അതിരൂപത. യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ സമുദായമാണ് മത്സ്യത്തൊഴിലാളികള്‍.മന്ത്രിമാരെ നിശ്ചയിക്കുമ്പോള്‍ അര്‍ഹമായ പരിഗണന കിട്ടണമെന്ന് തിരുവനന്തപുരം അതിരൂപത വികാരി ജനറാള്‍ ഫാ യൂജിന്‍ പെരേര പറഞ്ഞു.
തീരദേശ മേഖലയിലെ വോട്ട് ലഭിക്കാന്‍ പല മോഹന വാഗ്ദാനങ്ങളും നല്‍കിയിരുന്നു. വിജയിച്ച ശേഷം ഇതൊക്കെ കണ്ടില്ലെന്ന് നടക്കരുത്.
എം വിന്‍സെന്റിനോടുളള താത്പര്യം ഫാ യൂജിന്‍ പെരേര എടുത്തു പറഞ്ഞു.കഴിഞ്ഞ തവണ ഇടതുപക്ഷം തൂത്തുവാരിയപ്പോഴും ഇപ്പോഴും മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ച ആളാണ് വിന്‍സെന്റെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഷിബു ബേബി ജോണ്‍ സമുദായാംഗമാണെങ്കിലും അത് ആര്‍ എസ് പിയുടെ മന്ത്രിയാണെന്ന വാദമാണ് ഫാ യൂജിന്‍ പെരേര ഉന്നയിച്ചത്.