
തിരുവനന്തപുരം: വി ഡി സതീശന്‍ മന്ത്രി സഭയില്‍ അപ്രതീക്ഷമായി എത്തി ഒ ജെ ജനീഷ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാണ്.
കൊടുങ്ങല്ലൂരില്‍ നിന്നാണ് വിജയിച്ചത്.ഈഴവ പ്രാതിധിധ്യവും തൃശൂര്‍ ജില്ലയുടെ പ്രാതിനിധ്യവും ഇതിലൂടെ ഉണ്ടാകും. ശിവഗിരി മഠാധിപതി നല്‍കിയ കത്തും ഒ ജെ ജനീഷിന്റെ മന്ത്രി സ്ഥാനത്തിന് കാരണമായെന്നാണ് കരുതുന്നത്. ലിജുവും ബിന്ദുകൃഷ്ണയുമാണ് ഈഴവ വിഭാഗത്തില്‍ നിന്ന് മന്ത്രി സ്ഥാനത്തേക്ക് പറഞ്ഞ് കേള്‍ക്കുന്നത്.
അതിനിടെ ടി സിദ്ധിഖും മന്ത്രി പട്ടികയില്‍ ഇടം പിടിച്ചെന്ന് വാര്‍ത്തയുണ്ട്. വയനാട്ടില്‍ നിന്ന് വിജയിച്ച സിദ്ധിഖിനെ എ കെ ആന്റണി ശുപാര്‍ശ ചെയ്‌തെന്നാണ് വിവരം.
അനൂപ് ജേക്കബും മാണി സി കാപ്പനും ചേം വ്യവസ്ഥയില്‍ മന്ത്രി പദവി വഹിക്കും. ആദ്യം അനൂപിനാണ് മന്ത്രി സ്ഥാനം ലഭിക്കുക.