ന്യുദല്‍ഹി: കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മെമ്മോറാണ്ടം സമര്‍പ്പിച്ചു.
രാജ്യത്തുടനീളം കായിക സംസ്‌കാരം പ്രോത്സാഹിപ്പിക്കുക, യുവാക്കളെ ശാക്തീകരിക്കുക, കായികതാരങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള നിരവധി നിര്‍ദേശങ്ങള്‍ മെമ്മോറാണ്ടത്തില്‍ അവതരിപ്പിച്ചു.
പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ ഒളിമ്പിക് നിലവാരമുള്ള സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക് നിര്‍മിക്കണമെന്ന എബിവിപിയുടെയും പഞ്ചാബ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്റെയും ദീര്‍ഘകാലമായുള്ള ആവശ്യത്തിന് മന്‍സുഖ് മാണ്ഡവ്യ അംഗീകാരം നല്‍കി. എബിവിപിയുടെ ‘സ്‌പോര്‍ട്‌സ് എക്യുപ്‌മെന്റ് ബാങ്ക്’ സംരംഭത്തെ കേന്ദ്ര മന്ത്രി പ്രശംസിച്ചു.
മെമ്മോറാണ്ടത്തില്‍ നിര്‍ദേശിച്ചിട്ടുള്ള മിക്ക വിഷയങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുള്ള കാര്യങ്ങളെക്കുറിച്ച് കായിക മന്ത്രി വ്യക്തമാക്കിയെന്നും ശേഷിക്കുന്ന കാര്യങ്ങള്‍ ഗൗരവമായി പരിഗണിക്കുമെന്ന ഉറപ്പു നല്‍കിയെന്നും എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കി അറിയിച്ചു.