കൊല്‍ക്കൊത്ത: മമതയുടെ ഗുണ്ടകള്‍ അഴിഞ്ഞാടുന്ന 24 നോര്‍ത്ത് പര്‍ഗാനാസും മുര്‍ഷിദാബാദുമെല്ലാം ക്ലീനാക്കാന്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കയച്ച സിംഘം എന്ന വിളിപ്പേരുള്ള അജയ് പാല്‍ ശര്‍മ്മയ്‌ക്ക് അഞ്ച് വര്‍ഷത്തെ ഡ്യൂട്ടി ബംഗാളില്‍ നല്‍കി അമിത് ഷാ. ഇവിടെ ക്രമസമാധാനം മെച്ചപ്പെടുത്തുകയാണ് ഡ്യൂട്ടി.
ബംഗാളിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് അജയ് പാല്‍ സര്‍മ്മ ബംഗാളില്‍ എത്തിയത്. മമതയുടെ ഗുണ്ടകളായ ഷാജഹാന്‍ ഷെയ്ഖുമായി ബന്ധപ്പെട്ട വീടുകളില്‍ നിന്നും റെയ്ഡില്‍ ബോംബുകള്‍ കണ്ടെത്തിയത് അജയ് പാല്‍ ശര്‍മ്മയാണ്. അതുപോലെ മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയുടെ വലം കൈയായ ജഹാംഗീര്‍ ഷായെയും അജയ് പാല്‍ ശര്‍മ്മ നേരിട്ട് കണ്ട് വോട്ടെടുപ്പ് ദിവസം കുഴപ്പങ്ങള്‍ ഉണ്ടാക്കരുതെന്ന് താക്കീത് നല്‍കിയിരുന്നു. ഇതോടെ ബംഗാളിലെല്ലാം അജയ് പാല്‍ ശര്‍മ്മയുടെ വരവ് ആഘോഷമായി.
എന്നാല്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഡ്യൂടി കഴിഞ്ഞാലും അജയ് പാല്‍ ശര്‍മ്മ മടങ്ങിപ്പോകില്ലെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. അഞ്ചുവര്‍ഷം കൂടി ഡ്യൂട്ടി നീട്ടി നല്‍കിയെന്നാണ് വാര്‍ത്ത. ക്രമസമാധാനപാലനമായിരിക്കും ഉത്തരവാദിത്വം.
ഇതോടെ പ്രാദേശിക ടിഎംസി നേതാക്കള്‍ അമ്പരപ്പിലാണ്. അജയ് പാല്‍ ശര്‍മ്മയെപ്പോലെ ഒരാളെ നിയമിച്ചാല്‍ നിഷ്പക്ഷ പോലീസിംഗിന്റെ മാനദണ്ഡങ്ങൾ ലംഘിക്കുകയാണെന്ന് വാദിച്ച് തൃണമൂല്‍ നേതാക്കള്‍ സുപ്രീം കോടതിയിൽ ഒരു പൊതുതാൽപ്പര്യ ഹർജിയുമായി എത്തിയിട്ടുണ്ട്.