• Wed. Jul 23rd, 2025

24×7 Live News

Apdin News

മരിച്ചാൽ ഞങ്ങൾ നിങ്ങൾക്ക് 'കമ്മ്യൂണിസ്റ്റ്', ജീവിച്ചിരിക്കുമ്പോൾ ഭീകരന്മാര്‍: എം ഷാജർ

Byadmin

Jul 23, 2025


തിരുവനന്തപുരം: അവസാനത്തെ കമ്യൂണിസ്റ്റാണ് മരിക്കുന്നതെന്ന് പറയുമ്പോള്‍ ലക്ഷക്കണക്കിന് കമ്മ്യൂണിസ്റ്റുകാരെയാണ് പരിഹസിക്കുന്നതെന്ന് കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍. കമ്മ്യൂണിസ്റ്റ് എന്നതിന് മൂല്യമുണ്ടെന്ന് മരണം കൊണ്ടെങ്കിലും സമ്മതിച്ചതിന് നന്ദിയുണ്ടെന്നും ഷാജര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഈ പ്രസ്ഥാനം ഇവിടെ ഉള്ള കാലം വരെ ജനനേതാക്കള്‍ പിറവിയെടുക്കുമെന്നും വി എസ് പോരാട്ട നിരയിലെ അമര സൂര്യനാണെന്നും ഷാജര്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘അവസാനത്തെ കമ്മ്യൂണിസ്റ്റ്’

ലക്ഷക്കണക്കിന് കമ്മ്യൂണിസ്റ്റുകാരെയാണ് നിങ്ങള്‍ പരിഹസിക്കുന്നത്..മരിച്ചാല്‍ നിങ്ങള്‍ക്ക് ഞങ്ങള്‍ ‘കമ്മ്യൂണിസ്റ്റ്’. ജീവിച്ചിരിക്കുമ്പോള്‍ ഭീകരന്മാര്‍, ഗുണ്ടകള്‍..ഏതായാലും നന്ദി ഉണ്ട്, കമ്മ്യൂണിസ്റ്റ് എന്നതിന് അത്ര മൂല്യം ഉണ്ടെന്ന് മരണം കൊണ്ടെങ്കിലും സമ്മതിച്ചതിന്..ഉളുപ്പില്ലാത്ത വലത് ജീര്‍ണ്ണങ്ങള്‍ക്ക്

കമ്മ്യൂണിസ്റ്റ് മരിച്ചാല്‍, അവസാന കമ്മ്യൂണിസ്റ്റ്.

അനുശോചനം അറിയിക്കുമ്പോള്‍ പോലും കമ്മ്യൂണിസ്റ്റ് വിരുദ്ധത..കാലം എത്ര കഴിഞ്ഞാലും, നൂറ്റാണ്ടിനപ്പുറം ഒരു കമ്മ്യൂണിസ്റ്റ് മരിച്ചാലും അവര്‍ തുടരും,

അവസാന കമ്മ്യൂണിസ്റ്റ് മരിച്ചെന്ന്. അവസാനത്തെ കമ്മ്യൂണിസ്റ്റ് ഭരണം എന്ന പോലെ, അവസാനത്തെ കമ്മ്യൂണിസ്റ്റ് മരിച്ചെന്ന് അപ്പനപ്പൂപ്പന്മാരായി അവര്‍

പറഞ്ഞു കൊണ്ടേ ഇരിക്കുന്നു..

എ കെ ജി യെ പോലെ ഇനിയാര്, ഇ എം എസ്സിനെ പോലെ ഇനിയാര്, നായനാരെ പോലെ ഇനിയാര്, വി എസ്സിനെ പോലെ ഇനിയാര്..അവസാനത്തെ കമ്മ്യൂണിസ്റ്റ്..കാലം എത്ര കഴിഞ്ഞാലും ഒരു മാറ്റവും ഇല്ലാതെ തുടരുന്ന ചൊല്ലുകള്‍..ഈ പ്രസ്ഥാനം ഇവിടെ ഉള്ള കാലം വരെ ജന നേതാക്കള്‍ പിറവിയെടുക്കും. അമ്മയുടെ പ്രസവത്തില്‍ കൂടിയല്ല ജനങ്ങളില്‍ നിന്നും കാലം ജനിപ്പിക്കുന്നതാണ് പോരാളികളെ.. വി എസ്സ് ആ പോരാട്ട നിരയിലെ അമര സൂര്യനാണ്. കാലം എത്ര കഴിഞ്ഞാലും പുന്നപ്ര വയലാര്‍ സമരവും ആ സമര വീര്യത്തെ കേരളത്തിനായി ജ്വലിപ്പിച്ച വി എസ്സിനെയും മറക്കില്ല..

By admin